0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 2K

ഞാൻ :അതു ഫോണിൽ പറയാൻ കഴിയില്ല.. പിന്നെ ഞാൻ ഒരാളുടെ ഫോട്ടോ, ഒരു പേപ്പർ കട്ടിങ്, അയക്കാം, അതു കോയമ്പത്തൂർ പോലീസ് സ്റ്റേഷനിൽ അയച്ചു കൊടുത്ത് അതിന്റ ഓത്തെന്റിസിറ്റി നോക്കണം.. വേഗം സെർ..

ഞാൻ ഫോൺ കട്ട്‌ ചെയ്തു. വേഗം ഫ്ലാറ്റിലേക്ക് പാഞ്ഞു..കൂടെ ഞാനെന്റെ ഇടി വളയുമെടുത്തു..

ആ അപകടത്തെ തടുക്കാൻ…

________________

ഞാൻ ഫ്ലാറ്റിലേറ്റിയപ്പോഴേക്കും അവിടെ അരുണേട്ടനും എത്തിയിരുന്നു..

അരുൺ :എന്താടാ കാര്യം?

ഞാൻ :പറയാം, ഇപ്പൊ ഇത് ഒരു എമർജൻസി സിറ്റുവേഷൻ ആണ്…

അപ്പൊ പവിത്രൻ വന്നു

എന്താ സാറെ വീണ്ടും വന്നേ? നമ്മളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ?

ഞാൻ : രാജാശേഖരനെവിടെ?

പവിത്രൻ :അയാൾ വേറെങ്ങോ പോയല്ലോ..

ഞാൻ : എങ്ങോട്ടാ?

പവിത്രൻ : സാധനങ്ങളെല്ലാം എടുത്തു പോയതെങ്ങോട്ടേക്കാ ന്നു അറിയില്ല..

അരുൺ : അയാളുടെ ഐഡി പ്രൂഫ് ഉണ്ടൊ?

പവിത്രൻ :(മടിച്ചു കൊണ്ട് )ഇല്ല..

അരുൺ : അതെന്താ ഫ്ലാറ്റ് കൊടുക്കുമ്പോൾ അതു വേണ്ടേ?

അയാൾ ഒന്നും മിണ്ടിയില്ല..

ഞാൻ ശ്രേയയെ വിളിച്ചു..

എടുക്കുന്നില്ല..

എന്റെ ഹൃദയമിടിപ്പ് കൂടി..

അപ്പോൾ അവളുടെ ഫ്ലാറ്റില്ലേക് നോക്കി..

അവിടെ ജനൽ കർട്ടൻ കൊണ്ട് മൂടിയിരിക്കുകയായിരുന്നു..

ഞാൻ : സർ, വേഗം ഒന്ന് 321 ൽ പോയി വാതിലിൽ നിക്ക്..ഞാൻ വെന്റിലേഷൻ വഴി കേറാം.. ഇടക്ക് കതകിൽ മുട്ടണം കേട്ടോ..

ഞാൻ വേഗം മരം കയറി വെന്റിലേഷൻ വഴി കയറി..ആ സമയം എന്താണെന്ന് അറിയില്ല ഒരു കൊടുങ്കാറ്റിന്റെ വേഗത എനിക്കുണ്ടായിരുന്നു….

മെല്ലെ അവളുടെ റൂമിൽ കയറി..

ഞാൻ കയറിയപ്പോൾ ഒരു ശബ്‍ദം കേട്ട്..

"ഭയപ്പെടാതെ ചെല്ലം…നീങ്ക

💬 Comments

View all comments