Chapter Title : കുരുതിമലക്കാവ് 4 [Achu Raj]
കണ്ട ശ്യാം തെല്ലൊന്നു ഭയക്കതിരുന്നില്ല....... ഇന്നലെ വന്നപ്പോള്‍ കവലയില്‍ കണ്ട മൂപ്പന്‍.......ആ മുഖത്തെ ഭാവം വായിചെടുക്കാന്‍ പക്ഷെ ശ്യാമിന് കഴിയാതെപ്പോയി........ അയാള്‍ അവനെ തന്നെ നോക്കി നില്‍ക്കുകയാണ്...... ഇനി താനും രമ്യയും കെട്ടിപ്പിടിച്ചു നിന്നത് ഇയാളെങ്ങനും കണ്ടോ........ ശ്യാമിന്റെ ചിന്തകള്‍ കാടുകയറി..... അല്പം ഒന്ന് മുന്നോട്ടു വന്നു ശ്യാമിന്റെ കണ്ണില്‍ തന്നെ നോക്കിയാ അയാള്‍ തന്‍റെ നാഗരൂപമുള്ള വടി ഒന്ന് ചരിച്ചു പിടിച്ചു....... അപ്പോള്‍ അത് വഴി ഒരു വലിയ ഗരുഡന്‍ ആ വടിയെ ഒന്ന് തട്ടിക്കൊണ്ടു പറനകന്നു....... ഇത്രയും താഴ്ന്നു പറക്കുന്ന ഗരുഡനെ ശ്യാം ആദ്യമായാണ് കാണുനത്.....
“നിയോഗത്തിന്റെ പകുതി പഠനം നീ കഴിഞ്ഞിരിക്കുന്നു........ പക്ഷെ ബ്രെഹ്മച്ചാരിത്വം നഷ്ടപെടാന്‍ പാടില്ല..... അതിനു സമയമായില്ല......” അയാളുടെ വാക്കുകള്‍ ഒന്നും മനസിലാക്കാതെ ശ്യാം നിന്നു.... താന്‍ കന്യകന്‍ ആണെന് ഇയാള്‍ക്കെങ്ങനെ മനസിലായി....
“വഴിതെറ്റി വന്നവനല്ല നീ ..... വഴി അറിഞ്ഞു വന്നവനാണ്.... നിന്‍റെ മനസു കീഴടക്കിയവള്‍ വെറുമൊരു നിമിത്രം മാത്രം...... ഈ കുരുതി മലക്കവിന്റെ രേക്ഷകാനാണ് നീ........ ഇവിടം നിന്റെ കൈകളിലാണ്...” അത് പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ കൈയിലെ വടി ഒന്ന് ചുറ്റും കറക്കി..... ഒന്നും മനസിലാകാതെ ശ്യാം പൊട്ടന്‍ പൂരം കാണാന്‍ പോയ അവസ്ഥയില്‍ നിന്നു...... “നീ ഒഴിഞ്ഞു മാറിയാലും നിന്‍റെ വിധി നിന്നെ തേടി വരും....... നിനക്കെ ഈ നാടിനെ രക്ഷിക്കാനാകു....... പരദേവത കൂട്ടിനുണ്ട്..... കാടു കയറാന്‍ നിനക്ക് സമയമായില്ല അതാണ് വഴി മുടങ്ങിയത്......” “പോ പോയി കുരുതിമലക്കവിന്റെ ചരിത്രം വായിക്കു...... നിനക്ക് മാത്രമേ അത് വായിക്കാനാകു...... നിന്‍റെ മുന്നില്‍ മാത്രമേ ആ നിധി തുറക്കപ്പെടു.....” അയാള്‍ ഒന്ന് പറഞ്ഞു നിര്‍ത്തി.... “എന്‍റെ വിധി എന്റെ നിയോഗം.... എനിക്കൊന്നും മനസിലാകുന്നില്ല ....” ശ്യാം തന്‍റെ സംശയ കെട്ടുകള്‍ അഴിച്ചു....... “പറഞ്ഞില്ലേ വായിക്കാന്‍.... മനസിലാകും എല്ലാം...... പ്രലോഭനങ്ങളും അപകടങ്ങളും നിനക്ക് വേണ്ടി പതുങ്ങിയിരിക്കുന്നു...... സൂക്ഷിക്കുക.....” അത്രയും പറഞ്ഞപ്പോളെക്കും എവിടെ നിന്നോ ശ്യാമിന് നേരെ പറന്നു വന്ന ആ ഗരുഡന്‍ അവനെ തട്ടിമാറ്റികൊണ്ട് പറനകന്നു....... ശ്യാം തന്‍റെ തല ഒന്ന് വെട്ടി തിരിച്ചു നോക്കിയപ്പോഴേക്കും ആ വൃദ്ധന്‍ അവിടെ നിന്നും
💬 Comments
View all comments