Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
നിലക്ക്... ഞാന്‍ വന്നു കൂട്ടിക്കൊള്ലാം..... സമയം ഒരുപാടായി... ചക്കി അന്വേഷിക്കും..... ഞാന്‍ പോട്ടെ” അത് പറഞ്ഞുകൊണ്ട് അവള്‍ അവനെ കടന്നു പോയി..... പൊടുന്നനെ നിന്ന അവള്‍ അവന്‍റെ നെറ്റിയില്‍ അമര്‍ത്തിയൊരു ചുബനം കൊടുത്തു.... “മംഗലം കഴിയുന്നതുവരെ ഇങ്ങനൊക്കെ മതി” അത് പറഞ്ഞുകൊണ്ട് ചിരിച്ചു അവള്‍ ആ കോണി പടികള്‍ ഇറങ്ങി പോകുന്നത് കഴുകന്‍ കണ്ണുകളോടെ അനിരുദ്ധന്‍ നോക്കി നിന്നു..........
ചക്കിയോടു നടന്ന കാര്യങ്ങള്‍ എല്ലാം പറയാന്‍ കഴിയാത്ത മനോവിഷമത്തിലാണ് സുനന്ദ...... അവളിതുവരെയും കണ്ടില്ലലോ.... സുനന്ദ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ചക്കി വരുന്നത് അവള്‍ കണ്ടു.... അവള്‍ അടുതെക്കൊടിവരുന്നത് കണ്ട ചക്കിക്ക് കോപം തികട്ടി വന്നെങ്കിലും അത് മറച്ചുവച്ചുകൊണ്ട് അവള്‍ സന്തോഷം നടിച്ചു.... ഓടി വന്നു ചക്കിയെ കെട്ടിപ്പിടിച്ച സുനന്ദ ഒറ്റ ശ്വാസത്തിന് അവളോട് എല്ലാം പറഞ്ഞു,,,,,, അവളുടെ മുഖത്ത് നോക്കാന്‍ കഴിയാത്തവണ്ണം നാണത്തില്‍ കുതിര്‍ന്ന സുനന്ദ ചക്കിയുടെ മറുപടിക്കായി കാത്തു നിന്നു..... ഇല്ലാത്ത പുഞ്ചിരിയും മുഖത്തണിഞ്ഞ ചക്കി സ്നേഹത്തോടെ അവളെ ചുംബിച്ചു..... “നല്ലവിശേഷമാണല്ലോ...... ഇനി ആരുമില്ല എന്നുള പരാതി കേള്‍കേണ്ടി വരിലാലോ....” ചക്കി അത് പറഞ്ഞുകൊണ്ട് അവളെ നോക്കി.... സന്തോഷത്തിന്റെ ജലകണികകള്‍ സുനന്ദയുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു,,,,, “ഇനിയിപ്പോ പെട്ടന്ന് തന്നെ മങ്ങലതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കാന്‍ ഞാന്‍ അച്ഛനോട് പറയാം....” അവളെ പുഞ്ചിരികൊണ്ടു പൊതിഞ്ഞ ചക്കി അത് ചോദിച്ചപ്പോള്‍ നാണത്താല്‍ കൂമ്പിയടഞ്ഞ കണ്ണുകളുമായി സുനന്ദ അവള്‍ക്കു മുന്നില്‍ നഖം കടിച്ചു നിന്നു..... “മൂപ്പനോട് നീ തന്നെ പറയണം.... എനിക്ക് പേടിയ...” സുനന്ദ അത് പറഞ്ഞപ്പോള്‍ ചക്കി ഒന്നുകൂടി ചിരിച്ചു.... “അതിനെന്ത ഇപ്പോളെ പറഞ്ഞേക്കാം”... അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാന്‍ നിന്ന
💬 Comments
View all comments