0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

ചക്കിയുടെ കൈകള്‍ പിടിച്ചു കൊണ്ട് സുനന്ദ പറഞ്ഞ “അയ്യോ ഇപ്പോളെ പറയണ്ട... സമയമാകുമ്പോള്‍ ഞാന്‍ പറയാം.... നീ അപ്പോള്‍ പറഞ്ഞാല്‍ മതി...” മനസില്‍ പകയുടെ തീഗോളങ്ങള്‍ ചക്കിയെ വിഴുങ്ങി കൊണ്ടിരിന്നു... അതൊന്നും പുറത്തു കാണിക്കാതെ അവള്‍ നിന്നു.... “ഹോ എന്തൊരു ദേഷ്യമായിരുന്നു നിന്ക്കവനോട്..... ഞാനും അവനും പ്രേമത്തിലാകുന്നു പറഞ്ഞിട്ട് ഇപ്പോള്‍ നീ അവനെ തട്ടിയെടുത്തല്ലേ” അത് ചക്കി പറഞ്ഞപ്പോള്‍ പക്ഷെ സുനന്ദയുടെ മുഖം വല്ലാതെ ആയി.... “ചക്കി ഞാന്‍”.... വാക്കുകള്‍ക്കു വേണ്ടി സുനന്ദ പരതി..... “അയ്യേ.... ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ... അല്ലെങ്കിലും നിങ്ങള്‍ നല്ല ചേര്‍ച്ചയാ..... എന്തായാലും ഈ മംഗലം കുരുതിമലക്കാവിനു ഒരു ഉത്സവം തന്നെ ആയിരിക്കും” ചക്കി അത് പറഞ്ഞുകൊണ്ട് സുനന്ദയുടെ മുഖത്ത് തലോടി.... ഞാന്‍ ജീവനോടെ ഉള്ളപ്പോള്‍ നിക്കവനെ കിട്ടില്ല.... അതിനു ഞാന്‍ സമ്മതിക്കില്ല.... ചക്കി മനസില്‍ പറഞ്ഞു.... ഏതോ സ്വപ്നലോകതിലേക്ക് മറിഞ്ഞു വീണ സുനന്ദ പക്ഷെ ചക്കിയുടെ മുഖഭാവങ്ങള്‍ കാണാതെ പോയി......

തനിക്കു വീണു കിട്ടിയ പുതിയ തുറുപ്പു ചീട്ട് കുറിച്യര്‍ക്കു മുന്നില്‍ അവതരിപ്പിച്ച കുഞ്ഞമ്പു പക്ഷെ ചക്കിയെ തനിക്കു കളിയ്ക്കാന്‍ കിട്ടുമെന്ന കാര്യം മാത്രം പറഞ്ഞില്ല.... എപ്പോളും കുറിച്യരുടെ എച്ചില്‍ മാത്രം തിന്നാന്‍ വിധിച്ച അയാള്‍ക്ക്‌ നന്നേ അറിയാരൂന്നു സുനന്ദയെ ഉപ്പു നോക്കാന്‍ ഒരിക്കലും കിട്ടില്ലാന്നു.... സുനന്ദയെ കണ്ടത്തില്‍ പിന്നെ മറ്റു പെണ്ണുങ്ങളെ ഒന്നും ഇപ്പോള്‍ കുറിച്യര്‍ അങ്ങനെ അടുപ്പിക്കാറില്ല.... എപ്പോളും സുനന്ദയെ കുറിച്ച് മാത്രമാണ് അയാള്‍ക്ക്‌ ചിന്ത...... അനിരുദ്ധനുമായി സുനന്ദ പ്രണയത്തിലായി എന്ന് അറിഞ്ഞ മുതല്‍ അനിരുദ്ധനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് കുറിച്യര്‍ക്കു.... എന്നാല്‍ കുഞ്ഞമ്പുവിന്റെ വാക്കിന്മേലാണ് അയാള്‍ ശാന്തത

💬 Comments

View all comments