Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
കുടിക്കാം.... എനിട്ട് സംസാരിക്കാം,,,,,, എന്താ അത് പോരെ?” അടുപ്പിനടുത്ത്നിന്നു ഒരു ചെറിയ പാത്രം എടുത്തുകൊണ്ടു പുറത്തേക്കിറങ്ങിയ അവള്‍ അവനോടായി അത് പറഞ്ഞു.......
ആ കുടിലിന്റെ വാതില് പോലെ അനിരുദ്ധന തോന്നിയ ആ ചെറിയ വെള്ളച്ചാട്ടത്തില്‍ നിന്നും വെള്ളം ശേഖരിച് സുനന്ദ ചായ് വെക്കാനുള്ള ഒരുക്കത്തിലേക്കു നീങ്ങി......
അനിരുദ്ധന്‍ ഒന്നുകൂടി പുറത്തേക്കിറങ്ങി.... അവന്‍ ആ വലിയ വെള്ളചാട്ടങ്ങളെ നോക്കി നിന്നു..... എന്ത് രസമാണ് അവ കണ്ടു നില്‍ക്കാന്‍..... പ്രകൃതിക്ക് മാല ചാര്‍ത്തിയ പോലെ അവ അങ്ങനെ കുതിച്ചു ചാടുന്നു..... അവന്‍ അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി.... താഴേക്കു നോക്കി.... ആ വലിയ ജലസ്രോതസുകള്‍ ചെന്ന് പതിക്കുനത് അക്ഷരാര്‍ത്ഥത്തില്‍ പേടി പെടുത്തുന്ന വലിയൊരു ഗര്‍ത്തത്തിലേക്ക് തന്നയാണ്..... വെള്ളത്തിന്റെ ശക്തിയില്‍ കുതിച്ചു പൊന്തുന്ന ആ ഗര്‍ത്തത്തിലെ വെള്ളം പാല്‍ കളറായിരുന്നു......... “ആഹാ.... നീ വന്നോ..... എവിടാരുന്നു ഇത്രനേരം” സുനന്ദയുടെ ആരോടോ സംസാരിക്കുനതുപ്പോലെ ഉള്ള ശബ്ദം കേട്ട അനിരുദ്ധന്‍ അകത്തേക്ക് നോക്കി....... സുനന്ദയുടെ അടുത്ത് ഒരു കറുത്ത പൂച്ച ഇരിക്കുന്നു.... വല്ലാത്തൊരു മുഖഭാവത്തോടെ ആ പൂച്ച അനിരുദ്ധനെ നോക്കി..... അനിരുദ്ധനും തിരിച്ചു നോക്കിയപ്പോള്‍ ആ പൂച്ച ഒന്ന് മുരണ്ടു..... “എന്താ കിങ്ങിണി..... നിനക്ക് മനസിലായോ അതാരന്നു.... ഹാ.... അതാണ്...അതാ.... അതാണെന്റെ കണവന്‍....” നാണത്തോടെ മുഖം പോത്തികൊണ്ട് സുനന്ദ എങ്ങനയോ അത് പറഞ്ഞു ഒപ്പിച്ചപ്പോള്‍ അവളെക്കാളും നന്നത്തോടെ ആ പൂച്ച അവളുടെ കാലുകള്‍ നക്കി....... അനിരുദ്ധന്‍ അവളുടെ അടുത്ത് വന്നു അവളുടെ കൈകള്‍ മുഖത്ത് നിന്നും എടുത്തുമാറ്റി.....
“എന്താടോ ഇത്രയ്ക്കു നാണം...... ഞാനൊന്ന് കാണട്ടെ ആ നാണം പൂണ്ട മുഖം” “അയ്യേ,,,,, വേണ്ട.... ശേ.... പോ...” നാണം കൊണ്ട് പൂത്തുലഞ്ഞു സുനന്ദ അനിരുദ്ധന്റെ മാറിലേക്ക് ചാഞ്ഞു..... അതുകണ്ട കിങ്ങിണി പൂച്ച നാണത്താല്‍ സുനന്ദയുടെ കാലിനടിയില്‍ അഭയം പ്രാപിച്ചു...... അനിരുദ്ധന്‍ അവളെ ഉമ്മ വക്കാന്‍ ഒരുങ്ങിയപ്പോളെക്കും അടുപ്പില്‍ കിടന്ന ചായക്കുള്ള വെള്ളം തിളച്ചു എന്നറിയിക്കാനെന്നവണ്ണം ആ പൂച്ച അവളുടെ കാലില്‍ പതിയെ ഒന്ന് മാന്തി...... അവന്‍റെ കൈകളില്‍ നിന്നും മുഖം തിരിച്ച അവള്‍ അടുപ്പിലേക്ക് നോക്കികൊണ്ട് അവനെ വിട്ടകന്നപ്പോള്‍ ആ പൂച്ചയെ ഒരെണ്ണം കൊടുക്കാനുള ദേഷ്യം വന്നു
💬 Comments
View all comments