0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 2.6K

അനിരുദ്ധന്‍ അവളെ പെട്ടന്ന് വലിച്ചു ഒരു മരത്തിനു മറവിലേക്ക് നീങ്ങി..... അനിരുദ്ധന്റെ പ്രവര്‍ത്തി കണ്ട സുനന്ദക്കു ചിരിയാണ് വന്നത്..... “എന്തിനാ ഇങ്ങനെ പേടിക്കുന്നെ.... അവര്‍ ഒരിക്കലും ഉപദ്രവിക്കില്ല..... പ്രത്യകിച്ചു ഞാന്‍ കൂടെ ഉള്ളപ്പോള്‍” സുനന്ദയുടെ ആ മറുപടി പക്ഷെ ഒരിക്കല്‍ പണ്ണാന്‍ പോയപ്പോള്‍ ആനകൂട്ടം തലങ്ങും വിലങ്ങും ഓടിപ്പിച്ച അനിരുദ്ധന തൃപ്തി കൊടുത്തില്ല.... ആനക്കൂട്ടം നടന്നകന്നപ്പോള്‍ അവന്‍ പതിയെ ഒന്ന് നെടുവീര്‍പ്പിട്ടുകൊണ്ട് സുനന്ദയുടെ മുഖത്തേക്ക് നോക്കി.... അപ്പോളാണ് തന്‍റെ ഇരു കൈകളും അവളുടെ മാറില്‍ അമര്‍ന്നിരിക്കുന്ന കാര്യം അനിരുദ്ധന്‍ കണ്ടത്.... അവളുടെ മുഖത്തെ ദേഷ്യഭാവം കണ്ട അനിരുദ്ധന്‍ പെട്ടന്ന് തന്നെ തന്‍റെ കൈകള്‍ പിന്‍വലിച്ചു..... വല്ലാത്തൊരു ഭാവത്തോടെ നോക്കിയ സുനന്ദയോടു അനിരുദ്ധന്‍ പറഞ്ഞു.. “സത്യമായും മനപൂര്‍വമല്ല.... ആനയെ കണ്ടു പേടിച്ചപ്പോള്‍ അറിയാതെ....” അത് പറഞ്ഞപ്പോളെക്കും സുനന്ദ അവനെ വിട്ടുകൊണ്ട് വീണ്ടും നടക്കാന്‍ ആരഭിച്ചിരുന്നു ...... മന്പൂര്‍വമല്ലെങ്കിലും അവളുടെ മാറിടത്തിന്റെ കരസ്പര്‍ശം അവനില്‍ ചെറിയൊരു ഇളക്കം സൃഷ്ട്ടിച്ചുവെങ്കിലും അത് ഇപ്പോള്‍ ശരിയാകില്ല എന്ന് മനസില്ലാക്കിയ അനിരുദ്ധന്‍ അവളുടെ കൂടെ നടന്നു..... അല്‍പ്പസമയം അവര്‍ക്കിടയില്‍ മൗനം തളം കേട്ടികിടന്നു .....

“സത്യമായും മനപ്പൂര്‍വമല്ല സുനന്ദ...” ഇല്ലാത്ത സങ്കടം മുഖത്തണിഞ്ഞുകൊണ്ട് അനിരുദ്ധന്‍ പറഞ്ഞു..... അവനെ നോക്കിയാ സുനന്ദ ഒന്ന് ചിരിച്ചു..... അനിരുദ്ധന്‍ അവളെ കാണിച്ചുകൊണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു...... വീണ്ടും സുനന്ദ അനിരുദ്ധന്റെ കൈകളില്‍ തൂങ്ങി നടന്നു.....

കുറെ നേരത്തെ ഗോര വനത്തിലൂടെയുള്ള നടത്തം അനിരുദ്ധനെ നന്നേ ക്ഷീണിപ്പിച്ചു ..... “ഇനി എനിക്ക് വയ്യ നടക്കാന്‍....ഞാന്‍ കുഴങ്ങി.....” അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ അവിടെ കണ്ട വലിയൊരു മരത്തില്‍ താങ്ങി നിന്നു..... “കുറച്ചുകൂടെ ഉള്ളു...

💬 Comments

View all comments