0%

Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 833

അപ്പോളും ആകാക്ഷ വിട്ടുമാറാത്ത അവന്‍ ഒന്നുകൂടി എല്ലാം നോക്കികണ്ടു...... “എനിക്കേതോ അത്ഭുത ദ്വീപിലെതിയ അനുഭൂതിയാണ് ഇപ്പോള്‍ ഉള്ളത്..... ഇത്രയും മനോഹരമായ സ്ഥലം ഈ ലോകത്ത് വേറെ എവിടെയും ഉണ്ടാകില്ലാ.............ശരിക്കും സുന്ദരിയാണ് ഈ പ്രകൃതി...... ഇത് ഒരു സ്വര്‍ഗം തന്നെയാണ്...........” അനിരുദ്ധന്‍ തന്‍റെ കണ്ണുകളെ അപ്പോളും വിശ്വസിക്കാനാകാതെ പറഞ്ഞു.... “അതെ സ്വര്‍ഗം തന്നെ ആണു.... നമ്മുടെ .... നമ്മുടെ മാത്രം സ്വര്‍ഗം” അത് പറഞ്ഞു സുനന്ദ അവനെ ഒന്നുകൂടെ മുറുകെ പുണര്‍ന്നു..... അകലെ നിന്നും വന്ന മന്തമാരുതന്‍ അവരെ തഴുകികൊണ്ട്‌ അകന്നു പോയി.... അനിരുദ്ധന്‍ അവളുടെ കൈവലയത്തില്‍ നിന്നുകൊണ്ട് തന്നെ പതിയെ തിരിഞ്ഞു അവള്‍ക്കു അഭിമുഖമായി നിന്നു..... അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്ന അവന്‍റെ നോട്ടം സഹിക്കാനാവാതെ അവള്‍ മുഖം തിരിച്ചു.... “അതെ സ്വര്‍ഗമാണിവിടം.... നമ്മുടെ സ്വര്‍ഗം.... അവിടെ ഈ സ്വര്‍ഗത്തിന്‍റെ അഴകിനു മാറ്റുകൂട്ടാന്‍ നീ എന്ന അപ്സരസും ...” അനിരുദ്ധന്‍ അത് പറഞ്ഞപ്പോള്‍ അവള്‍ ഒന്നുകൂടി മുഖം കുനിച്ചു കൊണ്ട് പറഞ്ഞു “കൂടെ എന്‍റെ... എന്‍റെ മാത്രം ഗന്ധര്‍വനും...” നാണത്താല്‍ കൂമ്പിയടഞ്ഞ അവളുടെ മുഖം അനിരുദ്ധന്‍ പതിയെ ഉയര്‍ത്തി..... അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി.... അവളുടെ അധരങ്ങള്‍ ഒന്നുകൂടി ചുവന്നു തുടുത്തു,,,,,, അവളുടെ ചുണ്ടിനു മുകലായി ചെറിയ വിയര്‍പ്പു കണങ്ങള്‍ അവളുടെ അഴകിനു മാറ്റുകൂട്ടി......

അനിരുദ്ധന്‍ പതിയെ വളരെ പതിയെ അവന്‍റെ ചുണ്ടുകള്‍ അവളുടെ അധരങ്ങള്‍ ലക്ഷ്യമാക്കി നീക്കിയപ്പോള്‍ അവള്‍ അവളുടെ മാന്‍ പേട കണ്ണുകള്‍ പതിയെ അടച്ചു..... പ്രകൃതിയിലെ സര്‍വ ചരാചരങ്ങളും നിശബ്ധമായ ആ നിമിഷം..... വായുപോലും അവര്‍ക്കിടയില്‍ തടസം സൃഷിട്ടിക്കാതെ മടിച്ചു നിന്ന ആ നിമിഷം...... അനിരുദ്ധന്‍ അവളുടെ അധരങ്ങള്‍ നുണഞ്ഞപ്പോള്‍...... അവനായി അവള്‍ കാത്തുവച്ച തേനൂറും അധരത്തിന്‍ മധുരങ്ങള്‍ അവനായി അവള്‍ പകുത്തു നല്‍കി...... ഓരോ തവണയും അവന്‍ അവളുടെ ചുണ്ടില്‍ പതിയെ പതിയെ തന്‍റെ ചുണ്ടുകള്‍ ചേര്‍ത്ത് വച്ചപ്പോള്‍ തന്‍റെ ചുണ്ടുകള്‍ പതിയെ അവള്‍ വിടര്‍ത്തി നല്‍കി..... അപ്പോളും കണ്ണുകള്‍ അടച്ചു തന്നെ നിന്ന സുനന്ദ അവനെ തന്‍റെ മാറോടണച്ചു..... അവളുടെ മാറിന്‍ ചൂടേറ്റു അവളുടെ അധരത്തിന്‍ മധുരം നുകര്‍ന്ന് അനിരുദ്ധന്‍

💬 Comments

View all comments