Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
ആദ്യമായി സ്നേഹത്തിന്‍റ് നൈര്‍മല്യ സുഖം മനസില്‍ അറിഞ്ഞു..... എത്ര നേരം അങ്ങനെ അവര്‍ പരസ്പരം പുണര്‍ന്നുകൊണ്ട് മധുരങ്ങള്‍ പങ്കുവച്ചു എന്ന് അറിയില്ല..... അവിടെ എല്ലാം അവര്‍ക്ക് മാത്രമായി മാറി നിന്നു..... ദൈവതിനുപ്പോലും അതില്‍ അസൂയ ഉണ്ടായി..... അതുകൊണ്ടാണല്ലോ ഒരു കാര്യവും ഇല്ലാതെ ആ വലിയ ഗരുഡന്‍ അവരെ പേടിപ്പിച്ചുകൊണ്ട് ആ വലിയ മരത്തില്‍ വന്നിരുന്നത്..... പെട്ടന്നുള്ള ശബ്ധത്തില്‍ അടര്‍ന്നു മാറിയ അവരിരുവരും ഇരി ദിക്കുകളിക്കായി നോക്കി നിന്നു..... സുനന്ദ മാത്രമല്ല അനിരുദ്ധന്റെ ശരീരവും നന്നേ വിറച്ചു..... അവളുടെ തേന്‍ ചുണ്ടില്‍ ഇറ്റ് വീഴാനായി രെക്ത തുള്ളികള്‍ വെമ്പി നിന്നു......... അനിരുദ്ധന് ആദ്യമായി സുനന്ധയോട് സ്നേഹം തോന്നി.... അല്‍പ്പ നേരം കൂടി അങ്ങനെ നിന്ന അവര്‍ പതിയെ പരസ്പരം നോക്കി.... “അല്ല നിനക്കെങ്ങനെ ഈ സ്ഥലം കിട്ടി..... നാട്ടില്‍ ആര്‍ക്കും അറിയില്ലാലോ ഇങ്ങനൊരു സ്ഥലം.... ആരും പറഞ്ഞും കേട്ടില്ല....” നിശഭ്ധതയെ കീറിമുറിച്ചുകൊണ്ട് അനിരുദ്ധന്‍ ചോദിച്ചു..... “ചക്കിക്കറിയാം ഈ സ്ഥലം..... പിന്നെ പണ്ട് ഇവിടുത്തെ ആളുകള്‍ക്ക് എന്നെ കിട്ടിയത് ഇവിടെ നിന്നാണ്.....” ഒരല്‍പം മുന്നോട്ടു നടന്ന് പുഴക്കരികിലായി കണ്ട ഒരു ചെറിയ കല്ലില്‍ ഇരുന്നുകൊണ്ട് സുനന്ദ തുടര്‍ന്നു..... “എനിക്കെല്ലാം ഇവിടമാണ്..... എന്‍റെ അമ്മ ഇവിടെ ഉണ്ടെന്നു എനിക്ക് വെറുതെ തോന്നും..... സങ്കടം വന്നാലും സന്തോഷം വന്നാലും ഞാന്‍ ഇങ്ങോട്ട് ഓടി വരും......” അപ്പോളേക്കും അനിരുദ്ധന്‍ അവള്‍ക്കരികിലായി വന്നിരുന്നു ..... പുഴയിലേക്ക് കാലു നീട്ടി രണ്ടു പേരും ഇരുന്നപ്പോള്‍ ആ പുഴയുടെ ചെറിയ ഓളങ്ങള്‍ അവരുടെ കാലിനെ തഴുകികൊണ്ടിരുന്നു......... “കണ്ടില്ലേ കിങ്ങിണിയും ആ ചിത്രശലഭവും ആ വലിയ ഗരുഡനും എല്ലാം എന്‍റെ കൂട്ടുക്കാരാ..... ചിലപ്പോളൊക്കെ ഞാന്‍ ഇവിടെ താനെ രാത്രിയും കഴിച്ചു കൂട്ടും....” “നിനക്ക് പേടിയില്ലേ” അനിരുദ്ധന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി..... “ഞാന്‍ എന്തിനു പേടിക്കണം ഞാന്‍ എന്‍റെ അമ്മയുടെ അടുത്തല്ലേ..... ഇവിടം മറ്റെവിടുത്തെക്കാളും ഞാന്‍ സുരക്ഷിതയാണ്....” “ഇവിടം എനിക്കൊരുപ്പാടിഷ്ട്ടമായി സുനന്ദ..... നിന്നേം....” അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ സുനന്ദയെ ചേര്‍ത്ത് പിടിച്ചു..... അവള്‍ അല്‍പ്പം വെള്ളം കൈയില്‍ പിടിച്ചുകൊണ്ടു അവനു നേരെ നീട്ടി..... “ഇവിടെ വച്ച്.... എന്‍റെ അമ്മയെ സാക്ഷിയാക്കി സത്യം
💬 Comments
View all comments