Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
സങ്കടം കുത്തിയൊലിച്ചു.... വീണ്ടും കരുക്കള്‍ പല കളങ്ങളിലേക്ക് നീക്കിയ ആ ബ്രാഹ്മണന്‍ വീണ്ടും കൈ പിന്നിലേക്ക് വച്ച് കണ്ണുകള്‍ അടച്ചിരുന്നു.... “തമ്പുരാനേ.... ഇവളല്ല..... അടുത്ത കുറത്തിയമ്മ ആകാന്‍ ഇവള്‍ക്ക് യോഗമില്ല....” സുമതിക്ക് ആ വാക്കുകള്‍ അമൃതിനു തുല്യമായിരുന്നു...... തീര്‍ന്നു എന്ന് വിചാരിച്ച അവളുടെ ജീവിതം വീണ്ടും തിരിച്ചു കിട്ടിയത് ഓര്‍ത്ത അവളുടെ കണ്ണുകള്‍ സന്തോഷത്തിന്റെ അശ്രുക്കള്‍ പൊഴിച്ച്..... അവള്‍ മനസുരുകി ദേവിയെ വിളിച്ചു..... അവള്‍ക്കു യോഗമില്ലത്തത് കുറിച്യര്‍ക്കും സന്തോഷമുണ്ടാക്കി...... കൊള്ളം ഇനിയിവളെ തന്‍റെ വരുതിയില്‍ കൊണ്ട് വരാം..... അയാള്‍ മനസില്‍ ചിരിച്ചു.... “അല്ല ഇനിയിപ്പോ എന്താ ഒരു പ്രതിവിധി.... സുമതി അല്ലെങ്കില്‍ പിന്നെ ആരാ” കുഞ്ഞമ്പു ആണു അത് ചോദിച്ചത്..... “പ്രതിവിധി എല്ലാത്തിനും ഉണ്ട് വൈദ്യരെ..... ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഒരു കന്യക.... അവളാണ് ദേവിയുടെ അടുത്ത പ്രതിയോഗി..... അങ്ങനെ ആരാ ഈ കൂട്ടത്തില്‍....” ചുറ്റും നിന്ന എല്ലാവരെയും നോക്കി കൊണ്ട് അയാള്‍ അത് ചോദിച്ചപ്പോള്‍ “സുനന്ദ ആയില്യം നാളാണ്” ചക്കി കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു.... സുനന്ദയും അനിരുദ്ധനും കുരിച്ച്യരും നാട്ടുക്കാരും എല്ലാവരും ഞെട്ടിയപ്പോള്‍ കുഞ്ഞമ്പു മാത്രം ഉള്ളില്‍ ചിരിച്ചു ...... സുനന്ദ അനിരുദ്ധനെ നോക്കി കരഞ്ഞു.... എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിന്നു.... കുറിച്യരുടെ സങ്കടം തല്‍ക്കാലം സുമതിയില്‍ തീര്‍ക്കാം എന്ന് വിചാരിച്ചു അയാള്‍ തന്‍റെ മനസില്‍ നിന്നും സുനന്ദയെ ഇറക്കി വിട്ടു പകരം സുമതിയെ അവിടെ പ്രതിഷ്ട്ടിച്ചു........ “സുനന്ദ..... ആയില്യം നക്ഷത്രം......” അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടി... “അതെ ഇവള്‍ തന്നെ ഇവള്‍ തന്നെ കുരുതിമലക്കവിന്റെ അടുത്ത കുറത്തിയമ്മ....” അയാള്‍ വലിയ ശബ്ദത്തോടെ അത് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈകള്‍ കൂട്ടിയടിച്ചു ....... സ്ത്രീ ജനങ്ങള്‍ കുരവയിട്ടു..... സുനന്ദ കരഞ്ഞുകൊണ്ട് നിലത്തിരുന്നു..... കുഞ്ഞമ്പു മനസില്‍ ഊറി ചിരിച്ചു..... അവളെ സമാദാനിപ്പിക്കാന്‍ എന്നാ വണ്ണം അവളുടെ കൂടെ ഇരുന്ന ചക്കി അനിരുദ്ധനെ നോക്കി പ്രതികാര ഭാവത്തില്‍ ചിരിച്ചു.... ഒന്നും മനസിലാകാതെ അനിരുദ്ധന്‍ നിന്നു..... സുമതിയെ മനസില്‍ കാമരൂപിണിയായി കണ്ടു കുറിച്യര്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു..... ജീവിത തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സുമതി ദേവി മന്ത്രങ്ങള്‍ ഉരുവിട്ടു.....
💬 Comments
View all comments