Chapter Title : കുടമുല്ല 1 [Achillies]
പറയുമ്പോലെ, എനിക്ക് അവളെ ഇഷ്ടമാണ്, ഒരു ബന്ധവും സങ്കല്പിക്കാതെ, അവളെപോലും അറിയിക്കാതെ എന്റെ ഉള്ളിൽ തന്നെ ഒതുക്കിയ ഒരിഷ്ടം. എത്ര നാൾ ഉണ്ടെന്നു അറിയില്ലെങ്കിലും ഇതും ഇപ്പോഴൊരു സുഖമാണ്, അവളിപ്പോൾ ബാങ്ക് കോച്ചിങ്ങിനോക്കെ വീണ്ടും പോവാൻ തുടങ്ങി, ഞാനും പുറത്തേക്കൊക്കെ ഇറങ്ങി പഴയപോലെ ആയി, വടക്കേപ്പുറത്തെ നമ്പൂതിരിയുടെ മോള്, ഏതോ ഒരു നസ്രാണിയുടെ കൂടെ ഒളിച്ചോടിയപ്പോൾ ഞങ്ങളുടെ കഥയ്ക്ക് ഒരു ബ്രേക്ക് നാട്ടുകാര് തെണ്ടികള് തന്നു, ഇനി അടുത്തത് കിട്ടുന്ന വരെ ആഹ് പെണ്ണിൻറേം ചെക്കാൻറേം പിറകെ ആയിരിക്കും ഊളകള്… പിന്നെ എന്റെ ജീവിതം, അതു ഇപ്പോൾ ഒത്തിരി പ്രിയപ്പെട്ടതാണ്, ഞാൻ വിചാരിച്ച പോലെ ആള് അത്ര പാവം ഒന്നുമല്ല, ഇത്തിരി കുറുമ്പും കുസൃതിയും ഒക്കെ ഉണ്ട്, വീട്ടിൽ എന്നെക്കഴിഞ്ഞാൽ അവളുടെ അടുത്ത കൂട്ട് പോഞ്ഞിക്കര ആണ്… പുതിയ പെണ്ണിനെ കണ്ടതുകൊണ്ടാവും ആഹ് നാറി ഇപ്പൊ സർവസമയവും മണപ്പിച്ചു ഇവളുടെ അടുത്ത് ചുറ്റിപ്പറ്റി എപ്പോഴും കാണും…
രാത്രി ആയാൽ പിന്നെ എന്നെ ഓരോന്നു ചോദിച്ചു വട്ടു പിടിപ്പിക്കലാണ് അവളുടെ പ്രധാന ജോലി, ചോദിച്ചു ചോദിച്ചു എന്നെക്കുറിച്ചു ഇപ്പൊ എന്നെക്കാളും കൂടുതൽ അവൾക്കറിയാം, എന്റെ കോളേജിലെ ഗസ്റ്റ് ലെക്ച്ചററിന്റെ പിറകെ നടന്നു തേഞ്ഞ കാര്യം വരെ കിള്ളി കിള്ളി അവൾ ചോദിച്ചറിഞ്ഞിട്ടുണ്ട്,... അവളെ ദേഷ്യം പിടിപ്പിച്ചു, കിട്ടുന്ന നുള്ളിന്റെയും മാന്തിന്റെയും പാടാണ് ഇപ്പൊ എന്റെ മേല് മുഴുവൻ, അമ്മയെ അടുക്കളയിൽ സഹായിക്കാനും എല്ലാം പെണ്ണ് കൂടും, ഓടി നടന്നു എല്ലാം ചെയ്തു കൂട്ടുന്ന അവളെ കാണുമ്പോൾ എന്തോ വല്ലാത്ത ഇഷ്ടമാണ് തോന്നാറ്, ഒരു പകലിന്റെ മുഴുവൻ ഇഷ്ടവും നിറച്ചു
💬 Comments
View all comments