0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

അവളെ നോക്കിനിന്നു രാത്രിയിൽ അവൾ വിനീതിനെ വിളിക്കുമ്പോൾ മുറിയിൽ നിന്നു പുറത്തിറങ്ങി ഇരിക്കുമ്പോൾ നെഞ്ചിനു വല്ലാത്ത നോവാണ്.

"മാണിക്യ മലരായ പൂവി….. മഗധിയാം കതീജ ബീബി…."

കുളികഴിഞ്ഞു ഇറങ്ങുമ്പോഴാണ് നല്ല പരിചയം ഉള്ള സ്വരത്തിൽ ആഹ് പാട്ടു കേട്ടത്…. നോക്കുമ്പോൾ ശരണ്യ ആണ്… അവളുടെ ഫോണിൽ നിന്നുമാണ് ആഹ് മനോഹര ഗാനം കേൾക്കുന്നത്. അവൾ ചിരിയോടെ ഇരുന്നു കാണുന്നുണ്ട്.

ഇവൾക്കിത് അറിയാൻ പാടില്ലേ… ഞാൻ അട്ട കൺഫ്യൂഷൻ ഇൽ ആയി പറയണോ വേണ്ടയോ… പണ്ടാരം പിടിക്കാൻ പക്ഷെ ആലോചിച്ചു അധികം നേരം വേണ്ടി വന്നില്ല അപ്പോഴേക്കും കുഞ്ഞൂട്ടൻ പണി തുടങ്ങി .

"പോടീ….പൂരി……."

ഫോണിൽ നിന്ന് ഉയർന്ന കുഞ്ഞൂട്ടൻ സാറിന്റെ തെറി കേട്ടതും ശരണ്യ ഞെട്ടിപ്പിടിച്ചു എന്നെ നോക്കി ഫോണിൽ ഞെക്കി ഞെക്കി എങ്ങനെയെങ്കിലും നിർത്താൻ നോക്കുന്ന അവളെ കണ്ടു എനിക്ക് ചിരിയാണ് വന്നത്… പക്ഷെ പാടി തീരാതെ കുഞ്ഞൂട്ടൻ നിർത്തിയില്ല എന്ന് മാത്രം…. ഒടുവിൽ എങ്ങനെയോ നിർത്തി എന്നെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു നിന്ന ശരണ്യ തലയും കുനിച്ചു പിടിച്ചു എന്റെ മുന്നിൽ നിന്ന് ഒറ്റ ഓട്ടം ഓടി പുറത്തേക്ക്….

**********************************

"ഡി….ചാരു….."

രാത്രി ഉറങ്ങാൻ കിടക്കുവായിരുന്നു, കിടപ്പ് പഴയപോലെ തന്നെ ഞാൻ താഴെ പായയിലും അവൾ കട്ടിലിലും, വൈകിട്ട് കുഞ്ഞൂട്ടന്റെ തെറി കഴിഞ്ഞു പിന്നെ ആള് എനിക്ക് പിടി തരാതെ ഒളിച്ചു നടപ്പായിരുന്നു, ഞാൻ വരുന്നതിനു മുന്നേ തന്നെ ബെഡിൽ കയറി തലയും പുതച്ചു കിടപ്പാണ് അവള്, ആഹ് കിടപ്പ് കണ്ടാൽ അറിയാം കള്ള ഉറക്കം ആണെന്ന്, സാധാരണ ഞാനും വന്നു എന്നോട്

💬 Comments

View all comments