0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

കുറെ നേരം വർത്താനം പറഞ്ഞു അവസാനം എന്തേലും മണ്ടത്തരം ഇട്ടു തന്നു, ഞാൻ കളിയാക്കി എന്റെ മുതുകിലെ തൊലിയും കിള്ളിപ്പറിച്ചു ആഹ് ആശ്വാസത്തിലാണ്‌ പെണ്ണ് കിടന്നു ഉറങ്ങുന്നത്,... ഇതിപ്പോൾ കിടന്ന പാടെ എന്റെ വിളി പോലും കേൾക്കാതെ അവള് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി പെണ്ണ് കള്ള ഉറക്കത്തിൽ ആണെന്ന്. ഇന്നത്തെ കുഞ്ഞൂട്ടന്റെ വിഷയത്തിൽ ഞാൻ കയറി ചൊറിയും എന്നു അവൾക്ക് നന്നായിട്ട് അറിയാം,

"ഡി ചാരുവേ….ദൈവമേ ഇവളിത്രേം പെട്ടെന്ന് ഉറങ്ങിയോ… എന്നാലും, എന്തൊക്കെയാ പെണ്ണിരുന്നു കാണുന്നെ,...ഞാൻ ആയതുകൊണ്ട് ഓക്കെ, അമ്മയോ അച്ഛനോ ആയിരുന്നെലോ,...ഈ പെണ്ണിനെക്കുറിച്ചു എന്തു വിചാരിക്കും,... അതും എന്തു തെറിയാ പറഞ്ഞത്, മോശം മോശം…."

അവളുടെ കൂടെ തല്ലു പിടിച്ചില്ലേൽ ഉറക്കം കിട്ടില്ലാത്ത ഞാൻ മാക്സിമം എരിവ് കേറ്റിക്കൊടുത്തു,... മുകളിൽ അവൾ മറിയുന്നതും തിരിയുന്നതും ഒക്കെ അറിയാൻ പറ്റുന്നുണ്ട്,.. പെണ്ണിനെ വാല് മുറിഞ്ഞു അധികം കിട്ടാറില്ല, പിന്നെ ഞാൻ വെറുതെ വിടുവൊ…

"എന്നാലും ചാരുവേ….നീ ഇതൊക്കെ കാണുവല്ലേ,!!! കണ്ടാലെന്തു പാവം, രൂപക്കൂട്ടിൽ എടുത്തു വെച്ചു നൊവേന ചൊല്ലാൻ തോന്നുന്ന പോലാ എല്ലാരുടേം മുന്നിൽ,.... ഫോൺ കയ്യിൽ കിട്ടിയാൽ പക്കാ ഉടയിപ്പും ഈശ്വരാ…."

ഒന്നു ഈശ്വരനെ വിളിച്ചു മുഴുവുപ്പിച്ചില്ല, ഒരു സാധനം കട്ടിലിന്മേൽ നിന്നു ഉരുണ്ട് താഴേക്ക് വീണു കൃത്യം വീണത് എന്റെ നെഞ്ചത്തും കാലിലും,... കിട്ടിയപാടെ പെണ്ണ് വായെടുത്തു കടിച്ചത് എന്റെ തോളിൽ ആയിരുന്നു.

"അയ്യോ….."

കരച്ചിൽ പോലും ആഹ് തെണ്ടി മുഴുവിക്കാൻ സമ്മതിച്ചില്ല എന്റെ വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു അവൾ പിന്നെയും കടിച്ചു,

"ഇനി എന്നെ കളിയാക്കുവോ….പറ….പറ കളിയാക്കുവോ, എന്റെ നെഞ്ചത്തിരുന്നു

💬 Comments

View all comments