0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

നോക്കി…

"അവിടെ ഒന്നുമല്ല...ദേ ഇവിടെ…"

പറഞ്ഞു വന്നു ചാരു എന്റെ കൈമുട്ടിനു പിന്നിൽ ഒന്നു പിടിച്ചു വലിച്ചു തൊട്ടു,...

അവളുടെ കൈ വീണപ്പോൾ അവിടെ തൊലി പോയിട്ടുണ്ട് എന്നു നീറിയപ്പോൾ മനസ്സിലായി…

"സ്സ്...വിട് പെണ്ണെ…"

"ഹി ഹി ഹി...ഇതെവിടെ പോയി വീണതാ ഏട്ടാ…"

"പൊടി കുരുപ്പേ…"

കള്ളിവെളിച്ചതായതോടെ അധികം ചീയാൻ നിക്കാതെ ഞാൻ ബാത്‌റൂമിൽ കയറി.

"എനിക്ക് എല്ലാം മനസ്സിലായീ ട്ടാ…"

ഞാൻ കയറിയതും പുറത്തു നിന്നവൾ വിളിച്ചു പറഞ്ഞു…

***********************************

"നിനക്കിതെന്തിന്റെയാട….ഇവിടെ നിനക്കിപ്പോ എന്താ കുറവ്….ഇവന്റെ കെട്ടൊറപ്പിച്ചു നിക്കുന്ന സമയത്തു നീ വീടുമാറുന്നു എന്നു പറയുമ്പോൾ നാട്ടുകാര് എന്തു പറയും…"

വിഷയം രാത്രി ഞാൻ എടുത്തിട്ടതും പൊട്ടിത്തെറിച്ചത് അമ്മയാണ്.

അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ…

"ഇതു ഞാൻ കുറച്ചു നാളായി ആലോചിച്ചു ഇരുന്ന കാര്യമാണമ്മേ….ഇപ്പോഴാണ് എല്ലാം ശെരി ആയത് ഇവിടുന്ന് കുറച്ചു മാറി ഒരു വീട് ശെരിയായിട്ടുണ്ട്…"

"നിങ്ങള് ഇതൊന്നും കേൾക്കുന്നില്ലേ….ഈ കുടുംബം ഇങ്ങനെ ചിതറിപ്പോവുമ്പോൾ മിണ്ടാതെ ഇരിക്കാനാണോ…"

അമ്മ കണ്ണും നിറച്ചു അച്ഛനെ നോക്കി ചീറി…

"അവൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ...ഇനി പറഞ്ഞിട്ടു എന്തു മാറാനാ…"

അത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പോയി…

ആഹ് ഉള്ളെരിയുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ ഇത് സംഭവിച്ചേ പറ്റൂ...എന്നെങ്കിലും അവർക്കിത് മനസ്സിലാവും എന്നു പ്രതീക്ഷിക്കാനെ എനിക്ക് കഴിയൂ എന്നറിയാം…"

"'അമ്മ അപ്പോഴും ഇരുന്നു പതം പറഞ്ഞു ഇരുന്നു മൂക്ക് പിഴിയുന്നുണ്ട്…"

അപ്പോഴാണ് ഒരു മൂലയിൽ കണ്ണും നിറച്ചു മിണ്ടാതെ ഇരിക്കുന്ന ചാരുവിനെ അമ്മ കണ്ടത്,...അമ്മയുടെ മുഖഭാവം മാറുന്നത് കണ്ടതും എനിക്ക് കാര്യം മനസ്സിലായി…

"ഇവള് ഈ കുടുംബത്

💬 Comments

View all comments