0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ചുറ്റിപ്പിടിച്ചു,..അതു കാത്തിട്ടെന്നപോലെ എന്റെ മേത്തേക്ക് അവൾ ചാഞ്ഞു,.

"ചാരു...ഇതു നീ കാരണം ഒന്നും അല്ല...അതോർത്തു ഇനി ആലോചിച്ചു വിഷമിച്ചിരിക്കേണ്ട,...അവനെ പോലെ ഒരുത്തനുള്ള വീട്ടിൽ പേടിച്ചു കഴിയുന്നതിലും ബേധം, മാറി പോവുന്നതല്ലേ...ഇന്നല്ലെങ്കിൽ നാളെ എന്തായാലും ഞാൻ ഈ വീട് അവനു വിട്ടു കൊടുക്കണം...ഇതിപ്പോ ഇങ്ങനൊരു കാരണം കൂടി ഉണ്ടായി എന്നെ ഉള്ളൂ..അതലോചിച്ചു എന്റെ കൊച്ചിനി വിഷമിക്കേണ്ട…."

അവളെ ഒന്നു ചേർത്തു കുലുക്കി ഞാൻ അകത്തേക്കു നടന്നു.

ഹാളിൽ തന്നെ ആഹ് കാഴ്ച്ച കണ്ടു,...

സോഫയിൽ നീലിച്ച മുഖവും, മേല് മുഴുവൻ എണ്ണയും, നീര് വന്നു വീർത്ത കാലും, ഒക്കെയായി അവനെ ഇട്ടു ഉഴിയുന്ന അമ്മ.

ഞാൻ വന്നത് കണ്ട എന്നെ ഒന്ന് നോക്കിയ അവൻ അതേപോലെ മുഖം തിരിച്ചു കിടന്നു.

"ഇവൻ എങ്ങാണ്ടോ പോയി വീണു മോനെ…..

ദേ നെഞ്ചും മുഖോം കാലും എല്ലാം നീര് വന്നു കിടപ്പുണ്ട് ചതവും ഉണ്ട്…"

"ആശുപത്രിയിൽ കാണിച്ചില്ലെടാ...വേണേൽ ഞാൻ വരാം.."

ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു…

ഒന്നു ഞരങ്ങിയതല്ലാതെ വേറെ പ്രതികരണം ഒന്നുമില്ല...ഹോ എനിക്ക് ആഹ് കിടപ്പു കണ്ടിട്ട് കുണ്ടിക്ക് ഒരു ചവിട്ടും കൂടി കൊടുക്കാൻ തോന്നിപ്പോയി…

കൊതി അടക്കി പിടിച്ചു,...

ഞാൻ മേളിലേക്ക് കയറുമ്പോൾ എന്റെ പിന്നാലെ വാല് പോലെ ചാരുവും ഉണ്ടായിരുന്നു.

ഞാൻ അകത്തു കയറിയതും പെണ്ണ് ഉടനെ വാതിൽ കുറ്റിയിട്ടു,

"എന്താ മോനൂസെ പരിപാടി…"

എന്നെ കണ്ണു കൂർപ്പിച്ചു നോക്കി പെണ്ണ് ചോദിച്ചു.

"എന്ത് പരിപാടി ഒന്നു കുളിക്കണം…."

"ഏട്ടനും ഇന്നെവിടേലും വീണോ…"

അവളുടെ ചോദ്യത്തിൽ തന്നെ വശപ്പിശക് മണുത്ത ഞാൻ എന്റെ മേത്തൊക്കെ ഒന്നു

💬 Comments

View all comments