0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ടീച്ചറെ...ഇയാൾക്കും ഭാര്യയ്ക്കും കൂടിയാ…"

ബ്രോക്കർ പറഞ്ഞതു കേട്ട ടീച്ചർ ആശ്വാസത്തോടെ ചിരിച്ചു…

"ആളും അനക്കവും ഉണ്ടാവണം എന്നു കരുതിയാ...നേരത്തെ അവർക്ക് വാടകയ്ക്ക് കൊടുത്തത് അതോടെ മതിയായി…

അപ്പോഴേ ഓർത്തതാ ഇനി ഏതേലും ഫാമിലിക്കെ കൊടുക്കൂന്ന്… അതാട്ടോ…"

നനുത്ത ശബ്ദത്തിൽ പരിഭവം  ഉണ്ടാവാതിരിക്കാനുള്ള ലാഞ്ചന തെളിഞ്ഞു കാണാമായിരുന്നു....

ഞാൻ ചിരിച്ചു, കരാർ എഴുതി അഡ്വാൻസ് കൊടുത്തു.

രണ്ടു ദിവസത്തിനുള്ളിൽ മാറാം എന്നു പറഞ്ഞു ഇറങ്ങി.

കണ്ടിട്ട് പാവം സ്ത്രീ ആണെന്ന് എനിക്ക് തോന്നി, ചാരുവിനൊരു കൂട്ട് ഇവിടെ ഉണ്ടാവുമെന്ന് ഓർത്തു കുറച്ചു ആശ്വാസം ആയി.

തിരികെ വീട്ടിലേക്ക് പോകും വഴി ഒരെത്തും പിടിയും കിട്ടുനില്ലായിരുന്നു…

ആവേശത്തിൽ ഇറങ്ങിയത് തെറ്റായി പോയോ എന്ന ചിന്ത നിറഞ്ഞു വരുന്നു…

അഡ്വാൻസ് കൊടുത്തത് ബാങ്കിൽ ഇട്ടിരുന്ന കുറച്ചു കാശ് എടുത്തിട്ടാ….ഇനി അങ്ങോട്ടും എന്തൊക്കെ വേണ്ടി വരുമെന്ന് ഒരു പിടിയും ഇല്ല…

ഓരോന്നു ആലോചിച്ചു വീട്ടിൽ എത്തുമ്പോൾ,

എന്നെ നോക്കി മുറ്റത്തു തന്നെ അവൾ  നിൽപ്പുണ്ടായിരുന്നു,...

മുന്നിൽ എത്തിയ എന്നെ ചൂഴ്ന്നു നോക്കി നിക്കുന്ന ചാരുവിനെ ഞാനും ഒന്നു കിള്ളി നോക്കി.

പിന്നെ എന്റെ ഒപ്പം കൂടെ വീട്ടിലേക്ക് നടക്കുമ്പോഴും പെണ്ണിന്റെ കണ്ണ് ഇടയ്ക്ക് തട്ടിത്തെറിച്ചു എന്നിലേക്ക് നീളുന്നുണ്ടായിരുന്നു..

"ഏട്ടൻ ഇന്ന് എവിടെപോയതാ…."

ഒടുക്കം ഒന്നു മടിച്ചവൾ ചോദിച്ചു.

"എവിടെ പോവാൻ...കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു...നമുക്കു ഇവിടുന്ന് മാറണ്ടേ അതിനുള്ള ഓട്ടം…"

അതു പറയുമ്പോൾ അവളുടെ തല ഒന്നു കുനിഞ്ഞു,....

പെട്ടെന്ന് വിഷമം ആയപോലെ…

"ഏട്ടന് ഒത്തിരി ബുദ്ധിമുട്ടായല്ലേ...ഞാൻ കാരണം…"

അവളുടെ സ്വരത്തിൽ, അടക്കിപ്പിടിക്കാൻ കഷ്ടപ്പെടുന്ന ഒരു നോവുണ്ടായിരുന്നു.

അതോടെ ഞാൻ അവളെ ഒന്ന്

💬 Comments

View all comments