Chapter Title : കുടമുല്ല 2 [Achillies]
ആയി എടുത്തോളുവല്ലോ…"
രാഹുൽ അതും പറഞ്ഞു ചിരിച്ചു ഓട്ടോയിൽ നിന്നെല്ലാം മുറ്റത്തിറക്കുമ്പോൾ പറഞ്ഞു.
"ദാ രണ്ടുപേരും ഐശ്വര്യമായിട്ട് വാങ്ങിച്ചോ എന്നിട്ട് പ്രാർത്ഥിച്ചു ഒരുമിച്ചു അകത്തേക്ക് കയറിക്കോ ട്ടോ…"
ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിയോടെ താക്കോൽ നീട്ടിയ ടീച്ചർ പറയുമ്പോൾ എല്ലാവരുടെയും സ്നേഹം ഉള്ളു നിറക്കുന്ന സന്തോഷത്തിൽ ചാരു നേരത്തെ തന്നെ കരഞ്ഞു തുടങ്ങിയിരുന്നു.
"കണ്ണു തുടച്ചു ചിരിച്ചോണ്ടങ് കേറ് കൊച്ചേ…"
ടീച്ചർ വീണ്ടും പറഞ്ഞു ചിരിച്ചു.
"നിന്നെ ഒന്നു ഞെട്ടിക്കാൻ വേണ്ടി നിങ്ങള് വരുന്നേന് മുന്നേ...അകത്തുകയറി എല്ലാം സെറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ...ബട് ഈ ടീച്ചർ നിങ്ങള് വന്നു, ആദ്യം അകത്തു നിങ്ങളയെ കയറ്റു എന്നു പറഞ്ഞു നിപ്പായിരുന്നു.
അകത്തു ചാരുവിനൊപ്പം ഞാൻ കയറുമ്പോൾ ഞങ്ങളുടെ പിറകെ ഓരോ സാധനങ്ങളുമായി അവന്മാരും ടീച്ചറും നിത്യയും കയറിയിരുന്നു.
നിത്യ ചാരുവിന്റെ കയ്യിലേക്ക് കൊടുത്ത ഒരു ശിവപാർവ്വതി ശിൽപം വീടിന്റെ ഭിത്തിയിലെ തട്ടിൽ വെച്ചു.
അടുക്കളയിൽ ഞാൻ രണ്ടു ദിവസം കൊണ്ടു വാങ്ങിച്ചുവെച്ച അത്യവശ്യം പാത്രങ്ങളും പെരുമാറാനുള്ള കത്തിയും കൊട്ടയും ഒക്കെ കണ്ടു ചാരു എന്നെ തുറിച്ചു നോക്കി.
റൂമിൽ ഒരു ഷെൽഫ് ഞാൻ സെക്കന്റ്ഹാൻഡ് കിട്ടിയപ്പോൾ വാങ്ങി വെച്ചിരുന്നു, ഉടുപ്പും മറ്റുമെല്ലാം വെക്കാൻ ഒരു സംഭവം വേണോല്ലോ...മരത്തിൽ അത്യാവശ്യം ഉറപ്പുള്ള ഒരു കുഞ്ഞു അലമാര കൂടെ മുറിയിൽ വെച്ചപ്പോഴേക്കും അത്യവശ്യം സ്ഥലം മുഴുവൻ അവര് രണ്ടും കൂടെ കയ്യേറി ഇരുന്നു.
"ബെഡ് എവിടെ ഇടൂട….കട്ടിലിന്റെ കാര്യം ഞങ്ങൾ മറന്നോയി…"
"ഓഹ് കട്ടിൽ ഒന്നും വേണ്ടട...നിലത്തു ഒന്നടിച്ചു വാരി പായിട്ട് അതിനു മേലെ ഇപ്പോൾ ഇടാം കട്ടിൽ പതിയെ വാങ്ങാം.."
💬 Comments
View all comments