0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ഞാൻ പറഞ്ഞത് കേട്ട അവന്മാര് ബെഡ് മുറിയിലെ ഭിത്തിയിൽ ചാരി വെച്ചു.

ഹാളിലേക്കും മുറിയിലേക്കും ഫാൻ വാങ്ങി വെച്ചിരുന്നത്, കസേരയിട്ട് അപ്പോഴേക്കും അവന്മാര് പിടിപ്പിക്കാൻ തുടങ്ങി.

"ചാരു...താനും നിത്യയും കൂടി ചെന്ന് അടുക്കളയിൽ കേറി പാൽചായ വെച്ചു തന്നെ തുടങ്ങിക്കോ…"

എല്ലാം കണ്ടു ചാരുവിന്റെ മുഖം വല്ലാതെ ആയപോലെ തോന്നി….

അവൾക്കിതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടാവില്ല എന്നു എനിക്ക് തോന്നി...എങ്ങനെ കഴിഞ്ഞിരുന്നവൾ ആവണം...ആലോചിച്ചപ്പോൾ എനിക്കും എന്തോ പോലെ...

രാത്രി ഇരുട്ടും വരെ അവന്മാരെല്ലാം ഓരോ കാര്യം പറഞ്ഞും കളിയാക്കിയും കൂടെ ഉണ്ടായിരുന്നു,...അത്രയും ബഹളത്തിനിടയിൽ ഇരുന്നിട്ട് പോലും ചാരു ആകെ ഗ്ലൂമി ആയി ഇരുന്നത് എന്നെ കുറച്ചൊന്നും അല്ല വലച്ചത്…

ഒടുക്കം എല്ലാവരും യാത്ര പറഞ്ഞിറങ്ങി,

ആദ്യ ദിവസമായതുകൊണ്ടു ചിലവ് അവന്മാരുടെ വക ആയിരുന്നു, കൊണ്ടു വന്ന ഫുഡ് ഒരുമിച്ചിരുന്ന് കഴിച്ചു അവർ ഇറങ്ങി.

മിണ്ടാതെ മുന്നിൽ ചാരു നടക്കുന്ന കാരണം എനിക്കും നെഞ്ചിനകത്തു കല്ല് വെച്ച പോലെ ആയിരുന്നു…

മിണ്ടാതെ ഇനിയും നിക്കണ്ടാന്നു തോന്നി, എല്ലാം അവളോട്‌ പറയാം...വേണോങ്കിൽ വീട്ടുകാരുടെ കാലു പിടിച്ചിട്ടാണേലും അവളെ തിരിച്ചു അവളുടെ സ്വന്തം വീട്ടിൽ ആക്കാം എന്ന ചിന്തയുമായി, ഞാൻ അടുക്കളയിൽ നാളത്തെക്കുള്ള അരി നോക്കുന്ന ചാരുവിനടുത്തെത്തി.

"ചാരു….നിനക്ക് എന്താ പറ്റിയെ...ഇവിടെ ഇഷ്ടമായില്ലേ…..ഞാൻ….പെട്ടെന്ന് എനിക്കിതെ ഒപ്പിക്കാൻ പറ്റിയുള്ളൂ….

ഇവിടെ ബുദ്ധിമുട്ടാണേൽ നമുക്ക് വേറെ എവിടേലും നോക്കാം….ഇല്ലേൽ ഞാൻ വേണേൽ ചാരുവിന്റെ വീട്ടിൽ പോയി സംസാരിക്കാം,...എല്ലാം പറഞ്ഞാൽ ചിലപ്പോൾ ചാരുവിനെ….."

പറഞ്ഞു തീർക്കാൻ അവൾ അനുവദിച്ചില്ല എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണു പൊട്ടിക്കരയുകയായിരുന്നു അവൾ,...

എന്തു ചെയ്യണം എന്നറിയാതെ അമ്പരന്നു നില്ക്കാനെ എനിക്ക് പറ്റിയുള്ളൂ….

💬 Comments

View all comments