Chapter Title : കുടമുല്ല 2 [Achillies]
"ഞാൻ കാരണോല്ലേ ഏട്ടൻ ഇപ്പൊ ഇങ്ങനെ കഷ്ടപ്പെടുന്നെ….ഒരു തെറ്റും ചെയ്യാണ്ട്….എനിക്ക് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി….ആരുമില്ലാത്ത വനെപോലെ….എനിക്ക് സഹിക്കാൻ പറ്റണില്ല ഏട്ടാ…."
എന്റെ നെഞ്ചിൽ മുഴുവൻ കണ്ണീരും മൂക്കൊലിപ്പും പടർത്തി എന്നെയും ചുറ്റി നിന്നു പതം പറയുന്ന ചാരുവിനെ...കാണുമ്പോൾ ഉള്ളം തുള്ളുകയായിരുന്നു.
"ഏട്ടൻ ഇനിയും എന്നെ ചുമന്നു കഷ്ടപ്പെടേണ്ട...ഞാൻ...ഞാൻ…."
"നിന്നെ ഞാൻ ഒരിടത്തും വിടത്തില്ല ചാരു,...
... ഇപ്പൊ കഷ്ടപ്പാടില്ലെന്നല്ല..നല്ല രീതിയിൽ കഷ്ടപ്പാടുണ്ട്...നാളെ എന്താകും എന്നോർത്തു ഒരു പിടിയും ഇല്ല പക്ഷെ ഇപ്പോൾ എനിക്കെന്തെലും ഒക്കെ നേടണം എന്നു തോന്നുന്നുണ്ട്…
നിനക്ക് ഇവിടത്തോട് അഡ്ജസ്റ് ചെയ്യാൻ പറ്റുവോന്നു എനിക്കറിയില്ല ...വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ പോലെയാ നിന്റെ അവസ്‌ഥ എന്നെനിക്കറിയാം...ഈ അവസ്ഥയിൽ നിന്നെ കൊണ്ടെത്തിച്ചതിന് എനിക്ക് പറയാൻ സോറി മാത്രേ ഉള്ളൂ…"
എന്റെ നെഞ്ചിൽ നിന്നും തലപൊക്കി മൂക്ക് ഒന്നു വലിച്ചു കണ്ണു കൂർപ്പിച്ചു നോക്കിയ ചാരു എന്റെ വയറ്റിൽ ബനിയൻ കൂട്ടി തൊലിക്ക് പിടിച്ചു പിച്ചി.
"ഔ….ഇപ്പൊ എന്തിനാ എന്നെ പിച്ചിപ്പറിച്ചെ…"
"എനിക്ക് ഇപ്പൊ എന്ത് സന്തോഷാ ന്നറിയോ….
അതില് ഏട്ടൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന വിഷമം മാത്രേ ഉണ്ടായുള്ളൂ….
എന്നെ കൈ വിടാതെ ചേർത്തു പിടിക്കണില്ലേ….ഒരു ബന്ധോം ഇല്ലാത്ത എനിക്ക് വേണ്ടി ഇപ്പൊ എല്ലാരേം വിട്ടു വരേണ്ടി വന്നില്ലേ….."
"ഇതൊക്കെ ഓക്കെ… അതിനെന്തിനാടി വട്ടത്തി നീ എന്നെ പിച്ചിയെ…"
"ആഹ് അതോ...ഇനി മേലാൽ...നേരത്തെ പറഞ്ഞപോലൊന്നും പറയാതിരിക്കാൻ…..
സമാധാനം ഉണ്ടെങ്കിൽ കുടില് പോലും എനിക്ക് സ്വർഗം പോലെയാ കേട്ടോടാ ഏട്ടൻ തെണ്ടി…"
"ഉവ്വെന്റെ ചാരു….മതി കുണുങ്ങിയത്…
റൂം ഒന്നു അടിച്ചു വാരിയിട്ട് നമുക്ക് ബെഡ് പിടിച്ചി,....
💬 Comments
View all comments