0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

യ്യോ…"

ഇപ്രാവശ്യം അവളുടെ വായെത്തിയത് എന്റെ കയ്യിലായിരുന്നു, ഒരൊറ്റ കടിയിൽ അവൾ വാച്ച് ഉണ്ടാക്കി തന്നു.

"യ്യോ….യ്യോ...ഇതെന്തിനാടി തെണ്ടി…."

തുള്ളിക്കൊണ്ടു ഞാൻ ചോദിച്ചു.

"അത്...അതിനിയെന്നെ ചാരൂന്ന് വിളിക്കണ്ട….."

കണ്ണുരുട്ടി അവളതു പറഞ്ഞതും ഞാൻ ശെരിക്കും ചൂഴ്ന്നു അവളെ ഒന്നു നോക്കി…

ഇനി ഇവൾക്ക് ശെരിക്കും പ്രാന്ത് വല്ലോം കാണുവോ…

അതായിരിക്കുവോ അവനിനി വേറെ കെട്ടിയെ…"

എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട അവൾ മുഖം താഴ്ത്തി…

"എനിക്ക് ചാരൂന്ന് പേരിട്ടത് ആഹ് തെണ്ടിയാ….ആഹ് പേര് കേൾക്കുമ്പോൾ ഇപ്പൊ എനിക്ക് അവനെ ഓർമ വന്നിട്ട് ചൊറിഞ്ഞു കയറിയിട്ട് പാടില്ല…..ഹും…"

അത്രേം പറഞ്ഞിട്ട് പെണ്ണ് തലപൊക്കി കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു നാല് വയസുകാരിയുടെ മുഖഭാവവുമായി എന്നെ നോക്കി.

"ഒത്തിരി നോന്തോ…"

ചിണുങ്ങി കൊഞ്ചിക്കൊണ്ടു എന്റെ കൈ വലിച്ചു നോക്കി അവള് ചോദിച്ചു.

"ഇല്യാ നല്ല ചുഗം….."

"സോറി…."

കണ്ണു ചിമ്മി പൂച്ചകുട്ടിയെപോലെ അവൾ പറഞ്ഞു.

"ഉവ്വാ…"

"ന്നാലും ഇനിയെന്നെ ചാരൂന്നു വിളിക്കണ്ട…"

"പിന്നെന്തോ വിളിക്കും...ശരണ്യ എന്നു നീട്ടി വിളിക്കാനൊക്കെ മെനക്കേടാ…"

"എങ്കി അമ്മൂന്ന് വിളിച്ചാൽ മതി…."

ആലോചിക്കാൻ പെണ്ണിന് നിമിഷങ്ങൾ പോലും വന്നില്ല...ഉണ്ടക്കണ്ണുകൾ വിടർത്തി, എന്നെ നോക്കി അവൾ പറഞ്ഞു.

"അതെപ്പോ ഇട്ടു…"

"ഓഹ് അതൊക്കെ ഇട്ടു..ഹി ഹി ഹി ...അതെന്നെ വീട്ടിൽ വിളിച്ചിരുന്ന പേരാ…"

"എങ്കിലും പെട്ടെന്ന് പേര് മാറ്റി വിളിക്കാൻ ഒക്കെ പാടാ ചാരൂ….."

ഞാൻ വിളിച്ചതും പെണ്ണ് കണ്ണുരുട്ടി.

"അതൊക്കെ ഞാൻ മാറ്റി വിളിപ്പിച്ചോളാട്ട….വന്നേ…"

എന്റെ കയ്യും വലിച്ചു അവൾ മുറിയിലേക്ക് നടന്നു.

റൂമൊന്നു തൂത്തു വാരി ബെഡ് പിടിച്ചിട്ട് ഷീറ്റും തലയിണയും ഇട്ടതും പെണ്ണ്

💬 Comments

View all comments