0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

കുഴഞ്ഞു അതിന്റെ മേലെ വീണു…

"ഹോ വയ്യാണ്ടായി…."

കയ്യും വിരിച്ചു കിടക്കുന്ന അവളുടെ അടുത്തു നിന്ന് ഒരു തലയിണയും മൂലയ്ക്ക് വാങ്ങിച്ചു വെച്ചിരുന്ന പായും എടുത്ത് ഞാൻ റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും…

അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു ബെഡിൽ കുത്തിയിരുന്നു.

"ഏട്ടൻ ഇതെവിടെ പോവാ…"

എന്നെ നോക്കി പെണ്ണ് കണ്ണു കൂർപ്പിച്ചു.

"ഓഹ് ഇവിടെ അച്ഛനും അമ്മയും ഒന്നുമില്ലല്ലോ..അപ്പൊ ബോധിപ്പിക്കാൻ ഒരു മുറിയിൽ കിടക്കേണ്ട കാര്യമെന്താ…."

പറഞ്ഞു തീർന്നതും വാരി കുത്തി എഴുന്നേറ്റു എന്റെ കയ്യിലെ തലയിണ വാങ്ങി ബെഡിലേക്കെറിഞ്ഞിട്ട് എന്റെ കൈ വലിച്ചവൾ ബെഡിലേക്ക് തള്ളി ഇട്ടു.

"എന്നിട്ട് ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ കിടക്കാനോ...എനിക്ക് പേടിയാ….

ഏട്ടൻ ഹാളിലാണേൽ ഞാനും അവിടെ...എന്നെ ഒറ്റയ്ക്കിട്ട് എങ്ങാനും പോയാലുണ്ടല്ലോ…."

കുണുങ്ങി പറഞ്ഞു എന്റെ കയ്യിലേക്ക് അവളുടെ മുഖം താഴ്ന്നു വരുന്നത് കണ്ടതേ അപകടം മനസ്സിലാക്കി ഞാൻ കൈ വലിച്ചു.

കടിക്കാൻ കൈ കിട്ടാതിരുന്ന സങ്കടത്തിൽ അവളുടെ മുഖം ചെറുതാവുന്നത് കണ്ടപ്പോൾ ഒരു വിഷമം...പക്ഷെ സങ്കടം തോന്നി അതിന്റെ വായിൽ കൈ വെച്ചു കൊടുക്കാനും മാത്രം മണ്ടത്തരം ഇല്ലാതിരുന്നത് കൊണ്ടു അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു.

മുറിക്കുള്ളിൽ കറങ്ങുന്ന ഫാനിന്റെ കട കട ഒച്ചയും കേട്ട് മലർന്നു കിടക്കുമ്പോൾ ആദ്യം നെഞ്ചത്തൊരു കൈ വന്നു വീണു പിന്നെ തുടയ്ക്കു മീതെ വട്ടത്തിൽ ഒരു കാലും…

ചിണുങ്ങി ചിണുങ്ങി ഒരു സാധനം എന്റെ അടുത്തേക്ക് നീങ്ങി വന്നു കിടപ്പായി.

അവളുടെ ചൂടും പറ്റി കിടക്കാൻ വല്ലാത്ത സുഖം തോന്നി...എന്നും ഉണ്ടായിരുന്നെങ്കിൽ എന്നു വല്ലാത്തൊരു കൊതിയും പക്ഷെ, ഇവളുടെ

💬 Comments

View all comments