Chapter Title : കുടമുല്ല 2 [Achillies]
സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ എനിക്ക് കേൾക്കാൻ കൂടി, തോന്നിയില്ല...വെറുപ്പാ എനിക്കവനെ….
എന്നിട്ടു, കോണിപ്പടി കേറുമ്പോ അവൻ എന്റെ കൈ പിടിച്ചു വലിച്ചു….എന്നെ അവൻ...ഞാൻ ഓടി മുറിയിൽ കയറി വാതിലടച്ചോണ്ട...
അവൻ...അവനുള്ള വീട്ടിൽ എനിക്ക് പേടിയാ…
അവൻ,...ഇനിയും വരും….
എന്നെ കൊണ്ടുപോ ഏട്ടാ….എവിടേക്കെങ്കിലും…"
എന്റെ നെഞ്ചിൽ കണ്ണീർ വാർക്കുന്ന ചാരുവിന്റെ മുടിയിൽ തഴുകുമ്പോഴും എന്റെ നെഞ്ചും ഉടലും വിറയ്ക്കുകയായിരുന്നു…
മറു കൈയ്യിൽ ഞാൻ ബെഡ്ഷീറ് ചുരുട്ടി, കലി ഒടുങ്ങാതെ എന്നിൽ നിർത്തി…
മുന്നിൽ ഇനി ചെയ്യേണ്ടത് അലോചിച്ചുകൊണ്ട്. ഞാൻ ഇരിക്കുമ്പോഴും ആലോചിച്ചത് ചാരുവിനെ കുറിച്ചായിരുന്നു...
പാവം നല്ലോണം പേടിച്ചിട്ടുണ്ട്.
"എന്നെ ഒരു ഹോസ്റ്റലിൽ ആക്കി തരുവോ…..ഞാൻ അവിടെ നിന്നോളാം…"
എന്റെ ഷർട്ടിൽ തെരുപിടിപ്പിച്ചു കൊണ്ടു അവൾ ഏങ്ങി പറഞ്ഞു,
അവളെ ഇനിയൊരിക്കലും തനിച്ചു വിടില്ലെന്ന് എപ്പോഴോ ഞാൻ തീരുമാനം എടുത്തിരുന്നു...
"നീ,....നമ്മുടെ എല്ലാം എടുത്തു പാക്ക് ചെയ്തോ...നമുക്ക് പോവാം…"
ഞാൻ പറഞ്ഞപ്പോൾ, അമ്പരപ്പോടെ അവൾ എന്നെ നോക്കി.
"നിന്നെ ഞാൻ, തനിച്ചു വിടില്ല…
എവിടേക്കാണെങ്കിലും കൂടെ ഉണ്ടാവും…"
എന്റെ സ്വരത്തിലെ ഉറപ്പ് കണ്ടിട്ടാവണം അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്നു.
അവൾക്ക് എന്നെ വിടാൻ മടിയായിരുന്നെങ്കിലും, ചെയ്തു തീർക്കാൻ ഒരുപാടുള്ളത് കൊണ്ട്, അവളെ സമാധാനിപ്പിച്ചു ഞാൻ ഇറങ്ങി,
ആദ്യം വിളിച്ചത് അവന്മാരെയാണ്, വേണ്ട കാര്യങ്ങൾ പറഞ്ഞു വെച്ചു,...
ആദ്യം മുടക്ക് പറഞ്ഞെങ്കിലും, കാര്യം പറഞ്ഞപ്പോൾ സമ്മതിച്ചു.
ബൈക്കെടുത്തു ഞാൻ പിന്നെ പോയത് ഓങ്ങി വെച്ചിരുന്ന ഒരു തല്ലിന് വിരാമം ഇടാനായിരുന്നു.
ഇരുട്ടാൻ നേരം ആരെയോ കണ്ടു തിരിച്ചു വന്നുകൊണ്ടിരുന്ന വിനീതിനെ ഞാൻ ചിറയിലേക്ക് ഫോൺ വിളിച്ചു വരുത്തി,...
സംഭവിച്ചതൊന്നും,അറിയാത്ത
💬 Comments
View all comments