Chapter Title : കുടമുല്ല 2 [Achillies]
ഭാവത്തിൽ സംസാരിക്കാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ഞാൻ അവനെ വിളിച്ചു വരുത്തിയത്.
അവന്റെ മുഖത്തു എന്നെ കാണുമ്പോൾ ഒളിക്കാൻ പാടുപെടുന്ന ഒരു പകപ്പ് ഉണ്ടായിരുന്നു.
"എന്തിനാ ഇങ്ങോട്ടു വരാൻ പറഞ്ഞത്…"
എന്റെ അടുത്തു നിന്നു ഒരു കയ്യകലത്തിൽ നിന്നവൻ ചോദിച്ചു.
"നീ ഇരിക്ക്…."
"എന്താ കാര്യം എന്നു വെച്ചാൽ പറ…
പോയിട്ടു ഒരുപാട് പണിയുള്ളതാ…"
ഈർഷയോടെ എന്നോട് പറഞ്ഞു മുഖം തിരിച്ച അവനെ ഞാൻ ആദ്യമായി കാണുകയായിരുന്നു,...ഞാൻ അറിയുന്ന എന്റെ അനിയനായിരുന്ന വിനീത് അല്ല ഇപ്പോൾ എന്റെ മുന്പിലുള്ളത് എന്നു എനിക്ക് അവൻ തന്നെ വീണ്ടും വീണ്ടും കാണിച്ചു തന്നു.
പിന്നെ വൈകിക്കാൻ ഞാനും നിന്നില്ല, കൈകുത്തി ഞാൻ എഴുന്നേറ്റു അവനരികിലേക്ക് നടന്നു.
അവന്റെ മുഖം ഒന്നു വലിഞ്ഞു വരുന്നുണ്ട്.
"നിന്റെ കല്യാണത്തിന്റെ പരിപാടി ഒക്കെ എവിടെ വരെ ആയി,..."
ഞാൻ വരുന്നത് കണ്ടു അവൻ ഇനി ഒടുമോ എന്നോട് ഡൗട് വന്നപ്പോൾ അവനെ അവിടെ തന്നെ കിട്ടാനായി ഞാൻ ഒന്ന് എറിഞ്ഞു..
"ആഹ് അതിന്റെ ഓരോ കാര്യം ചെയ്തു കൊണ്ടിരിക്കുവാണ്…."
എവിടെയും തൊടാതെ അവൻ പറഞ്ഞു,...
ഒരു പുഞ്ചിരിയോടെ ഞാൻ കൈ എടുത്തു അവന്റെ തോളിൽ ഇട്ടു,...
"നിങ്ങൾ തമ്മിൽ അവിടെ വെച്ചുള്ള പരിചയം തുടങ്ങിയിട്ട്, എത്ര നാളായി…"
"അത്...അത് കുറച്ചായി..എന്താ…"
"ഏയ് ഒന്നുല്ല… വെറുതെ അറിയാൻ ചോദിച്ചെന്നെ ഉള്ളൂ….
പിന്നെ...വീട്ടിൽ ഉള്ള ഒരാളുണ്ട്...അവളെ എന്തു ചെയ്യാനാ പ്ലാൻ…."
അവനോടു ഞാൻ ചോദിച്ചപ്പോൾ, അവനു ഞെട്ടൽ ഒന്നും ഉണ്ടായില്ല…
"ഓഹ് ഇത്ര നാളും ഏട്ടൻ അല്ലെ നോക്കിയിരുന്നെ...ഇനി,...എച്ചിലായിക്കഴിഞ്ഞപ്പോൾ,..എന്റെ തലേൽ വെക്കാനാണോ…
എനിക്ക് അവളെയൊന്നും, വേണ്ട...എന്റെ ചിലവിൽ ഫ്രീ
💬 Comments
View all comments