0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ആയി ഏട്ടനൊരു പെണ്ണ് അങ്ങനെ അങ്ങു പോട്ടെ,...ഇനി മടുത്തേല്,..ഏട്ടന് ഇഷ്ട്ടമുള്ള പോലെ ചെയ്തോ….അവളുടെ കാര്യത്തിൽ എനിക്കൊന്നുമില്ല…."

വിറച്ചിട്ടാണെങ്കിലും ഒരു പുച്ഛത്തോടെ ആണവൻ പറഞ്ഞത്, കേട്ടു നിന്ന എന്റെ ചെവി പുളിച്ചെങ്കിലും, ഞാൻ എന്റെ അവസരത്തിനു വേണ്ടി കാത്തു.

"ഓഹ് ആയിക്കോട്ടെ….അപ്പൊ, എന്തായാലും നീ അവൾ എന്റെ പെണ്ണാണ് എന്നു പറഞ്ഞല്ലോ….അങ്ങനെ തന്നെ ആയിക്കോട്ടെ...അപ്പൊ,...ഇനിയുള്ള ചില കാര്യങ്ങൾ നമുക്ക് രണ്ടു പേരുടെയും ഇടയിൽ നിന്നാൽ മതി,...

അതിൽ ആദ്യത്തേത്…

ഇന്ന് വീട്ടിൽ ചെന്നിട്ട്, അച്ഛനോടും അമ്മയോടും ഞങ്ങൾ വീടുമാറുന്ന കാര്യം പറയും, അപ്പോൾ നീയും ആഹ് കാര്യം പറഞ്ഞു അതു സമ്മതിപ്പിക്കണം...കുറച്ചു ദേഷ്യപ്പെട്ടു പറഞ്ഞാലും സാരമില്ല….മനസ്സിലായോ,..."

അവൻ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുവാണ്…

"ഇനി രണ്ടാമത്തെ കാര്യം…."

പറഞ്ഞ അടുത്ത നിമിഷം ഞാൻ അവന്റെ കഴുത്തിനു പിടിച്ചു ഉന്തി അടുത്തുള്ള തെങ്ങിലേക്ക് മുഖം പിടിച്ചു അമർത്തി വെച്ചു,....അവന്റെ ഒരു കൈ പിരിച്ചു പിന്നിലേക്ക് വെച്ചു,....

"ആഹ്…..ആഹ്...എന്താ ഈ കാണിക്കണേ….വിടടാ വിടാൻ…."

"വിടാട,...പുല്ലേ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട് പക്ഷെ...ഒരേ ചോര ആയതുകൊണ്ടാ…

നിനക്ക് ഞാൻ ഈയൊരു അടി ഓങ്ങി വെച്ചിട്ട് കാലം കുറച്ചായി,...."

അവനെ തള്ളി പിടിച്ചു ഞാൻ പറയുമ്പോൾ അവൻ ഞരങ്ങുന്നുണ്ടായിരുന്നു,...

"എല്ലാം പോട്ടെ എന്നു കരുതി ഒതുങ്ങി നിന്നതാ ഞാൻ….പക്ഷെ ഇന്ന് നീ കാണിച്ച തന്തയില്ലാത്തരത്തിന്,...ഞാൻ നിന്നെ തല്ലിയില്ലെങ്കിൽ, ഞാൻ എന്നെ  തന്നെ ചതിക്കുന്നത് പോലെ ആവും….പിന്നെ പാവം അവളെയും….എന്തു അവകാശത്തിലാട നായെ നീ അവളെ തൊട്ടത്….."

തെങ്ങിൽ നിന്നും വലിച്ചെടുത്തു അവന്റെ വയറ്റിൽ എന്റെ കൈ ഊക്കിന്‌ പതിഞ്ഞു, വേദനയിൽ കുമ്പിറ്റു നിന്ന…

അവന്റെ

💬 Comments

View all comments