0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

നടുവിന് ചവിട്ടിതെറിപ്പിച്ചു,

"നീ എന്നോടും അവളോടും ചെയ്തതിനു, നിന്നെ പച്ചയ്ക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ടെനിക്ക്….ചെറ്റെ…."

അവനെ കോളറിൽ തൂക്കിയെടുത്തു, കവിളിൽ ഞാൻ ആഞ്ഞു പൊട്ടിച്ചു,...

തെങ്ങിൽ അമർത്തിയപ്പോൾ ഉണ്ടായ മുറിവിൽ നിന്നും അവന്റെ വായിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.

"ഇവിടെക്കൊണ്ടു ഞാൻ തീർക്കുവാ,ഞാനും നീയും തമ്മിലുള്ള ബന്ധവും കണക്കും....,...ഇനി ഇതിന്റെ ബാക്കി തീർക്കാൻ എന്റേയോ അവളുടെയോ പുറകെ നീ വന്നാൽ...പിന്നെ എനിക്ക് ആലോചിക്കാൻ മറ്റൊരു വഴി ഇല്ല….

ഇനി അവളുടെ നിഴൽവെട്ടത്തു പോലും, നിന്നെ ഞാൻ കാണാൻ പാടില്ല...കേട്ടല്ലോ…."

കുഴയുന്ന കണ്ണുമായി അവൻ എന്നെ നോക്കി…

പിന്നെ തല കുലുക്കി,...

"ആഹ് അപ്പൊ മക്കള് വിട്ടോ,...എവിടേലും വീണു പറ്റിയതാണെന്ന് പറഞ്ഞാൽ മതി...കേട്ടല്ലോ...എന്നാൽ ചെല്ല്…"

അവന്റെ കവിളിൽ തട്ടി ഞാൻ പറഞ്ഞു,...

കുഴഞ്ഞു ആടിക്കൊണ്ടു പൊട്ടിയൊലിച്ച ചോരയും തുടച്ചു, അവൻ നടന്നു നീങ്ങി.

പ്രതികാരം എന്നു പറഞ്ഞു അവൻ ഇനി വരുമോ എന്നറിയില്ല,..പക്ഷെ വന്നാലും എനിക്കൊരു പുല്ലുമില്ല…

അവൻ പോകുന്നതും നോക്കി ഞാൻ നിന്നു…

ചിറയിലെ മാടത്തിൽ ഇരുന്നു, ഇനിയുള്ള കാര്യങ്ങൾ കണക്കു കൂട്ടുമ്പോൾ ആയിരുന്നു,

അവന്മാര് എത്തിയത്….

"എന്തായി….കാര്യങ്ങൾ…"

"കുറച്ചൊക്കെ സെറ്റ് ആയി…

നീ ശെരിക്കും ആലോചിച്ചിട്ടാണോടാ…"

എന്റെ അടുത്തു വന്നിരുന്ന അർജ്‌ജുൻ ചോദിച്ചു.

"ഉം...ഇനിയും അവിടെ പറ്റില്ലെടാ…..നുണയൻ എവിടെ…."

"അവൻ വേറെ കുറച്ചു കാര്യങ്ങൾക്ക് പോയിരിക്കുവാ….നമുക്ക് ഇന്ന് പോണോ...വീട് കാണാൻ…"

"ആടാ...വൈകിക്കണ്ട...എത്ര പെട്ടെന്നു എന്നു വെച്ചാൽ അങ്ങനെ….നാളെ കേറാൻ പറ്റിയാൽ അത്രേം നല്ലത്…"

"കുറച്ചു ഉള്ളിലാണ് കിട്ടിയത്...ഒരു ചെറിയ വീടാ...നിങ്ങൾക്ക് രണ്ടുപേർക്കും അതു മതിയാവുമല്ലോ...ചെറുതാണെങ്കിലും നല്ല ഭംഗിയുണ്ട് വൃത്തിയും…"

"ചെറുത് മതിയെടാ….. വാ...പോയേക്കാം…"

അതോടെ അവൻ

💬 Comments

View all comments