0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

എഴുന്നേറ്റു….

അവന്റെ ബൈക്കിനു പിന്നിൽ ഇരുന്നു പുതിയ തീരം തേടിയുള്ള യാത്ര ആരംഭിച്ചു.

നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ മാറി ഉള്ളിലേക്കാണ് സ്ഥലം,

റോഡിലൊരു ബസ് സ്റ്റോപ് കണ്ടു, പിന്നെ അടുത്തു കണ്ട ഇടറോട്ടിലൂടെ കുറച്ചു ദൂരം കൂടെ പോയി…

വീടുകൾ തമ്മിലുള്ള അകലം കുറയുന്നുണ്ട്…

ഒടുക്കം ഒരു ചെറിയ വിക്കറ്റ് ഗേറ്റ് വെച്ചിരിക്കുന്നതിന്റെ മുന്നിൽ അവൻ കൊണ്ടു പോയി നിർത്തി,...

ഞാൻ അകത്തേക്കു നോക്കി കൺവെട്ടത്തായി, വെള്ള നിറമുള്ള പെയിന്റ് അടിച്ച ഒരു കുഞ്ഞു ഓടിട്ട വീട് കണ്ടു.

മുൻപിലുള്ള വഴിയിൽ ചെറു മെറ്റൽ വിരിച്ചു വശങ്ങളിൽ കുറെ ചെടികൾ പൂവുമായി നിക്കുന്ന വഴി,

കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു,....പക്ഷെ ദൂരം ആയിരുന്നു പ്രശ്നം…

ബസ് സ്റ്റോപ്പിൽ എത്തണമെങ്കിൽ തന്നെ ഇവിടുന്ന് കുറച്ചു പോണം,...

ഞാൻ ചുമ്മ വീടിന്റെ പരിസരം ഒക്കെ ഒന്നു കണ്ണോടിച്ചു നോക്കി,...

അല്പം മാറി ഒരു വീട് കാണാം…

കുറെ മരങ്ങൾ നിക്കുന്ന പറമ്പാണ്‌ ചുറ്റും, നല്ല തണുപ്പും…

ചാരുവിന് ഇഷ്ടപ്പെടുവൊ എന്തോ…

"ഡാ…"

അർജ്‌ജുന്റെ വിളി കേട്ടാണ് ഞാൻ നോക്കിയത്, അവൻ ഇത്ര നേരം ആരെയോ ഫോണിൽ വിളിക്കുകയായിരുന്നു.

നോക്കുമ്പോൾ അവനൊപ്പം വേറെ ഒരാളെ കൂടി കണ്ടു, നല്ലൊരു പ്രായം തോന്നിക്കുന്ന മനുഷ്യൻ...കണ്ട കാണുന്ന ഏതു കണ്ണുപൊട്ടനും മനസ്സിലാവും ബ്രോക്കർ ആണെന്ന്...കക്ഷത്തിൽ തിരുകിയിരിക്കുന്ന ആഹ് കറുത്ത ബാഗ് മാത്രം നോക്കിയാൽ മതി.

"ഡാ… ഇതാണ്, ദിനേശൻ ചേട്ടൻ...ഈ  വീട് പുള്ളിയെയാ നോക്കാൻ ഏല്പിച്ചെക്കുന്നെ…"

"നമസ്കാരം…."

വിനയ വിധേയനായി അയാൾ ഇളിച്ചുകൊണ്ട് പറഞ്ഞു.

"ഓഹ് ആയിക്കോട്ടെ…"

തിരിച്ചു ഞാനും പറഞ്ഞു.

"ഡാ… എങ്ങനെയ അകത്തു

💬 Comments

View all comments