0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

കയറി നോക്കാല്ലോ…."

ഞാൻ തല കുലുക്കിയതും അയാൾ ഗേറ്റ് തുറന്നു അകത്തേക്കു നടന്നു വാലുപോലെ പിന്നിൽ ഞങ്ങളും,..

"മുന്പിവിടെ...ഒരു പണിക്കു വന്ന കുറച്ചു ബംഗാളികളാ താമസിച്ചത്,...അവന്മാരുടെ പണി കഴിഞ്ഞപ്പോൾ ഇവിടുന്ന് പോയി, അതു കഴിഞ്ഞു പിന്നെ വീടിന്റെ കിടപ്പു കണ്ടപ്പോൾ ശോശാമ്മ ടീച്ചർ എന്റെ നെറുകം തല അടിച്ചു പൊട്ടിച്ചു, അവന്മാര് അതുപോലെ ആക്കിയാ ഇവിടുന്ന് പോയത്,  ആശാരിയേം പെയിന്റർ നേം ഒക്കെ വിളിപ്പിച്ചു നിർത്തിയാ ഒന്നു നേരെ ആക്കി എടുത്തത്,...

പിന്നെ വെറുതെ കിടന്ന് നശിഞ്ഞു പോയാലോ അതുകൊണ്ടു നാട്ടിലുള്ള ഏതേലും ഫാമിലിക്ക് ആണേൽ കൊടുത്താൽ മതി എന്ന് പറഞ്ഞാ പിന്നേം എനിക്ക് ഇതിന്റെ താക്കോല് തന്നെ…"

അയാള് വാതിൽ തുറന്നു അകത്തേക്ക് നടത്തിച്ചു…

പുതിയ പെയിന്റ് ന്റെ മണം മാറാത്ത ചുവരുകൾ…

മുകളിൽ മച്ചാണ്,...ഒരു ഹാൾ ഉണ്ട്, പിന്നെ ഒരു മുറിയും കിച്ചണും, അതിനോട് അടിപ്പിച്ചു ഒരു കുഞ്ഞു ഡൈനിങ്ങ് റൂമും.

എല്ലാം ഒഴിഞ്ഞു കിടപ്പാണ്,...

കണ്ടു കഴിഞ്ഞു ഞാനും അർജ്‌ജുനും ഒന്നു മാറി നിന്നു സംസാരിച്ചു,

"ഡാ… എങ്ങനാ...എടുക്കുന്നോ….ദൂരം കുറച്ചു കൂടുതല…"

എന്റെ മനസ്സിൽ അപ്പോൾ കുറഞ്ഞ അഡ്വാൻസും, വാടകയുമായിരുന്നു, ദൂരം അല്പം കൂടിയാലും, ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി ഉള്ളതുകൊണ്ട് ഇതൊറപ്പിക്കാം എന്ന ചിന്ത ആയിരുന്നു എനിക്ക്…

ഞാൻ അവനെയും പറഞ്ഞു സമ്മതിപ്പിച്ചു അങ്ങേരുടെ അടുത്തെത്തി.

"ഇവിടെ ഈ ഭാഗത്ത്‌ വേറെ വീടൊന്നും ഇല്ലേ ചേട്ടാ...ഒരാവശ്യം വന്നാൽ അടുത്തൊന്നും ആരും ഇല്ലെങ്കിൽ…"

"എന്റെ കൊച്ചനെ, ഇവിടെ ഈ ഭാഗത്തു തന്നെ ഒരു നാലഞ്ചു വീടുണ്ട്…

ദോ ആഹ് കാണുന്നത് ഞാൻ പറഞ്ഞില്ലേ

💬 Comments

View all comments