0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ഈ ചോദിക്കുന്നെ….ഇത്രേം പഠിച്ചിട്ട് ഇനി എന്റെ സൈറ്റിൽ പണിക്ക് വരാനോ...നീ ഒന്നു പോയേ…"

"എന്ത് പണി ആയാലെന്താ മണിയേട്ട...എനിക്കിപ്പോൾ വീട്ടിലെ കാര്യം നടക്കണം...ടൈ ഉം കെട്ടി വെളുക്കും മുതൽ പാതിരാ വരെ കിടന്നു ചത്തലഞ്ഞാലും അവസാനം കയ്യിൽ കിട്ടുന്നത് വല്ല നക്കാപ്പിച്ചയും ആയിരിക്കും…."

"എന്നാലും...എനിക്ക് അതങ്ങു...ഉൾക്കൊള്ളാൻ പറ്റുന്നില്ലെടാ…"

മണിയേട്ടൻ പിന്നെയും നിന്നു മടിഞ്ഞപ്പോൾ എനിക്ക് നല്ലൊരു ജോലി കിട്ടും വരെ മതിയെന്നു അങ്ങേരോട് പറഞ്ഞു….പിന്നെയും കുറെ കെഞ്ചിയപ്പോൾ,...അവസാനം ഹെൽപർ ആയി കൂടെ കൂടിക്കൊള്ളാൻ, പറഞ്ഞു…

ദിവസം അറുന്നൂറ് രൂപ തച്ചും ഉറപ്പിച്ചു.

മണിയേട്ടന് സിറ്റിയിലെ കുറച്ചു ബില്ഡിങ്ങിലും ആളെ വിടുന്ന പണി ഉള്ളതുകൊണ്ട്, ആരും അറിയത്തും ഇല്ല…

എല്ലാം കണക്ക് കൂട്ടി ആണ് ഞാൻ ചോദിച്ചതും…

തിരികെ പോരും വഴി ഇന്ന് ലോഡിറക്കിയ വകയിൽ മണിയേട്ടൻ തന്ന അഞ്ഞൂറ് കയ്യിൽ ഉണ്ടായിരുന്നു.

കൂടെ ബാങ്കിൽ നിന്ന് വലിച്ച അവസാന മുന്നൂറും…

വീട്ടിലേക്കുള്ള അത്യവശ്യം സാധനങ്ങളും വാങ്ങി…

ഞാൻ വീട്ടിലെത്തി.

"ബൈക്ക് എന്തേ…."

പതിവ് തെറ്റിച്ചു നടന്നു വരുന്ന എന്നെ കണ്ട്‌ കയ്യിൽ നിന്ന് കിറ്റുകൾ വാങ്ങുന്നതിനിടയിൽ അമ്മു ചോദിച്ചു.

"നാളെ തുടങ്ങി...അമ്മു ക്ലാസ്സിൽ പൊയ്ക്കോട്ടോ...ഫീസ് ഞാൻ അടച്ചിട്ടുണ്ട്...

നല്ലോണം പഠിച്ചു എക്സാം ക്ലിയർ ചെയ്തോണം…"

അവളുടെ ചോദ്യം തിരിച്ചു വിടാനാണ് ഞാൻ പറഞ്ഞതെങ്കിലും, പെണ്ണ് വീണ്ടും കറങ്ങി അവിടെ എത്തി.

"അതിന് ഏട്ടന്റയിൽ പൈസ ഉണ്ടായിരുന്നോ…"

"അത്...അതൊക്കെ ഞാൻ ഒപ്പിച്ചു…"

"എങ്ങനെ…..ബൈക്ക്...എവിടെ…"

അവള് വിടാനുള്ള ഒരു ഭാവവും ഇല്ലെന്ന് മനസ്സിലായി…

"ഞാൻ അത് കൊടുത്തു….

അങ്ങനെയാ...ഫീസടച്ചേ"

അവളുടെ മുഖം പെട്ടെന്നാണ് വാടിപോയത്.

മുഖവും കുനിച്ചു നിൽക്കുന്ന പെണ്ണ്

💬 Comments

View all comments