Chapter Title : കുടമുല്ല 2 [Achillies]
കുറെ നാളായതുകൊണ്ടാവണം നിമിഷനേരം കൊണ്ടു ഞാൻ വിയർത്തു കുളിച്ചു.
ലോഡ് പാതി ആയതും ഹൃദയം ഇടിക്കുന്നത് ചെവിയിൽ കേൾക്കാം എന്ന അവസ്ഥ ആയി….
ഒപ്പം കിതപ്പും….
എന്തോ ഭാഗ്യത്തിന് മണിയേട്ടൻ നിർത്താൻ പറഞ്ഞു,...
ഹോ സ്തുതിച്ചു പോയി.
കുറച്ചു നേരം കൂടി എടുത്തിരുന്നേൽ എന്നെ അവിടുന്ന് എടുത്തോണ്ട് പോരേണ്ടി വന്നേനെ….
"ബാക്കി വേറെ ലോഡ് ആടാ….ഇവിടുത്തെ പണി തുടങ്ങി വെക്കാൻ തൽക്കാലം ഇത്രേം മതി.."
അങ്ങേരു പറഞ്ഞത് ഡും ഡും എന്നു ഇടിച്ചുകൊണ്ടിരിക്കുന്ന ചെവിയിൽ മൂളക്കം പോലെയാണ് വീണത്.
അതോടെ താഴെ ഇറങ്ങി ഒന്നു നേരെ നിന്നതും തലയാകെ ഒരു മിന്നൽ...കണ്ണു നിറയെ മഞ്ഞളിച്ചു പോയി….
താങ് പിടിച്ചില്ലെങ്കിൽ വീഴും എന്നു ഉറപ്പായതോടെ ലോറിയുടെ പിറകിൽ പിടിച്ചു നിന്നു.
അഞ്ചു മിനിറ്റു മുഴുവനെടുത്തു തല ഒന്നു നേരെ നിക്കാൻ…
"ഡാ ഇന്നാട വെള്ളം കുടിക്ക്…."
എനിക്ക് നേരെ നീട്ടിയ കുപ്പി വെള്ളം ഞാൻ വാങ്ങി അപ്പാടെ കുടിക്കുന്നത് കണ്ട മണിയേട്ടനും ഒന്നമ്പരന്നു കാണണം.
"ഡാ നിനക്ക് വല്ലതും പറ്റിയോ….കുഴപ്പം ഒന്നും ഇല്ലല്ലോ…."
ആകുലതയോടെ ആണ് മണിയേട്ടൻ ചോദിച്ചത്…
"ഏയ് കുഴപ്പം ഒന്നുമില്ല മണിയേട്ട…"
ഞാൻ പറഞ്ഞത് കേട്ടു, മൂളി തലകുലുക്കി ആള് പോയി..
തിരികെ ലോറിയിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ ഓരോ ആലോചനയിൽ ചുറ്റി തിരിയുകയായിരുന്നു.
"മണിയേട്ട നാളെ മുതൽ ഞാനും വരട്ടെ നിങ്ങളുടെ കൂടെ പണിക്ക്…"
എന്റെ ചോദ്യം കേട്ട് കളിയാക്കിയതാണെന്നു കരുതിയിട്ടാവണം അങ്ങേരോന്നും മിണ്ടിയില്ല,
ഞാൻ പിന്നേം ചോദിച്ചപ്പോൾ അങ്ങേരു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ ഒരു നോട്ടം നോക്കി.
"നീ ഇതെന്തൊക്കെ ആടാ
💬 Comments
View all comments