Chapter Title : കുടമുല്ല 2 [Achillies]
ആയതുകൊണ്ട് ചുമ്മ നോക്കി ഇരുന്നു.
"പിത്തം ഇളകി കഴിയുമ്പോൾ ശെരി..ആവും…
എന്തേ ഇനിയും ഈ പണിക്ക് നീക്കാൻ തോന്നണുണ്ടോ…"
അങ്ങേര് ചിരിയോടെ ഒന്നു കളിയാക്കി പറഞ്ഞു.
അതെനിക്ക് ഇഷ്ടോയില്ല….
ഇനിയും ഒരു നൂറു ചട്ടി കൂടി കൊണ്ടുവാ കട്ടപ്പ എന്നൊക്കെ പറയണം എന്നുണ്ടായെങ്കിലും നേരെ നിന്നത് തന്നെ ഭാഗ്യം എന്നു ഉള്ളിൽ പറഞ്ഞു,
ചെന്ന് കൈകോട്ടെടുത്തു…
ആവേശത്തിന്റെ അണ്ടിക്ക് ആദ്യമേ അടികിട്ടിയത് കൊണ്ടും ബിൽഡിങ് ന്റെ പണി ഇന്ന് തന്നെ തീർത്തു കൊടുത്താൽ ഇതെന്റെ പേരിൽ ഒരുത്തനും എഴുതി തരില്ല എന്നു ബോധം വന്നതുകൊണ്ടും,...
വെട്ടിന്റെ ആഴവും ബലവും കുറച്ചു പയ്യെ ഞാനാ പന തിന്നു തുടങ്ങി…
അന്നത്തെ പണി കഴിഞ്ഞു പാതിബോധത്തിലാണ് വന്നു വീട്ടിൽ കയറിയത്,...
അമ്മു എനിക്ക് മുന്നേ എത്തിയിരുന്നു പെണ്ണ് ഓരോ വിശേഷം പറഞ്ഞു ചെവി തിന്നുമ്പോളും, എന്റെ കണ്ണ് ഇന്നത്തെ പണിയുടെ ക്ഷീണത്തിൽ അടഞ്ഞു പോവുന്നുണ്ടായിരുന്നു,...
അവസാനം ഷോപ്പിലെ പണി കൂടുതൽ ആയതുകൊണ്ട് ക്ഷീണം ആണെന്ന് പറഞ്ഞു അവളെ ഒതുക്കി റൂമിലെ ബെഡിലേക്ക് വീണതും ഞാൻ ഉറങ്ങിപ്പോയി.
രാത്രി അത്താഴം കഴിക്കാൻ കുലുക്കി വിളിച്ച അവളോട് വേണ്ടാന്ന് പറഞ്ഞെങ്കിലും അതൊന്നും അവള് കേട്ടില്ല എന്നെ കുത്തിപ്പൊക്കി തീറ്റിച്ചിട്ടെ അവള് ഉറങ്ങാൻ വിട്ടുള്ളൂ….
പിറ്റേന്ന് ഉണർന്നതും ഈ പണിക്ക് ഇനി പോണോ എന്നു ഞാൻ ചിന്തിക്കാതെ ഇരുന്നില്ല,...
പക്ഷെ കുളിച്ചൊരുങ്ങി ചുരിദാറും ഇട്ട് എന്റെ മുൻപിൽ ചിരിയോടെ നിക്കുന്ന അമ്മുവിന്റെ മുഖം കണ്ടതും,....കിടന്നിടത്തുനിന്ന് ചാടിപ്പിടിച്ചു എഴുന്നേറ്റു,...
പിന്നേം അവളുടെ കൊഞ്ചലും വർത്താനോം ഇന്നലെ ഞാൻ ഉറങ്ങിപ്പോയതുകൊണ്ടു എന്നോട് പറയാൻ പറ്റാതിരുന്ന ക്ലാസ്സിലെ വിശേഷവും
💬 Comments
View all comments