Chapter Title : കുടമുല്ല 2 [Achillies]
എല്ലാം പറഞ്ഞുകൊണ്ടു ബസ് സ്റ്റോപ്പിലെത്തി,...
കേറും മുന്നേ ഒരു ഇരുന്നൂറ് രൂപ അവളുടെ കയ്യിൽ കൊടുത്തു വിട്ടു…
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ…
ബാക്കി നാന്നൂറ് കയ്യിൽ ഉണ്ട്…
എന്റെ ബസും കാത്തു നിൽക്കുമ്പോൾ ശരീരം വേദന ഉണ്ടെങ്കിലും മനസ്സിന് വല്ലാത്ത സുഖം ആയിരുന്നു...
***********************************
മണിയേട്ടന്റെ കൂടെ ഇപ്പൊ ഒരു മാസത്തോളം ആയി ആദ്യമുണ്ടായിരുന്ന ബുദ്ധിമുട്ടൊക്കെ ഇപ്പൊ ശീലങ്ങളായി, അതിന്റെ ഓരോ ബോണസ് എന്നോണം കയ്യിലും കാലിലും എല്ലാം ഓരോ മുറിവും പാടും ഒക്കെ നിറഞ്ഞു,...ഇതെല്ലാം കണ്ടു പിടിച്ചു പെണ്ണ് ചോദിക്കുമ്പോൾ കള്ളം പറഞ്ഞു ഊരിപ്പോരാനാ പാട്,...സൂപ്പർമാർക്കറ്റ് നുണ തന്നെ അർജ്ജു്നോടും നുണയനോടും മനീഷിനോടും രാഹുലിനോടും കാച്ചി,...അവസ്‌ഥ ഇതായിരുന്നതുകൊണ്ടു അവന്മാരും അത് വിശ്വസിച്ചു.
പിന്നെ ജിമ്മിൽ പോവാതെ തന്നെ ബോഡിയും ഒന്നു സെറ്റ് ആവുന്നത് കണ്ട ഞാനും ഹാപ്പി…
അമ്മു ഇപ്പൊ ഓരോ എക്സാം ഒക്കെ എഴുതുന്നുണ്ട്,....
ഇടയ്ക്ക് ഞങ്ങൾ രണ്ടും അച്ഛനെയും അമ്മയെയും പോയിക്കാണും,,...ഇതിനിടയിൽ ആഹ് നാറിയുടെ കല്യാണം കേമമായി തന്നെ നടന്നു,....
രണ്ടു ദിവസം അവിടെ നിന്നു ചേട്ടന്റെ കടമകളൊക്കെ ചെയ്തു തീർത്തിട്ടാണ് തിരികെ പോന്നത്, ഇനി ആഹ് നാറി ആയി അവന്റെ പാടായി…
അമ്മുവിന് അവിടെ എത്തിയപ്പോൾ മുതൽ വല്ലാത്ത വീർപ്പുമുട്ടാൽ ഉള്ളത് മുഖം കണ്ടപ്പോഴേ ഞാൻ ശ്രെദ്ധിച്ചിരുന്നു…
ഒന്നൂല്ലേലും ഒരിക്കെ സ്നേഹിച്ചിരുന്നവന്റെ കല്യാണം അല്ലെ അതായിരിക്കും.
ഞങ്ങളുടെ വീട്ടിലെ പാർട്ടി ഇപ്പോഴും നടക്കാറുണ്ട്…
ആരുമില്ലാന്നു തോന്നതിരിക്കാൻ അവന്മാരെല്ലാം കൂടെ ചേർന്നു ഉണ്ടാക്കുന്ന ഒച്ചയും ബഹളവുമൊക്കെ ഞാനും അമ്മുവും ഒത്തിരി അസ്വദിക്കാറുമുണ്ട്….
അങ്ങനെ പണിയും പഠിത്തവും, വീട്ടുകാര്യങ്ങളും ഒക്കെയായി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു.
അന്ന്
💬 Comments
View all comments