0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ശെനിയാഴ്ച്ച തച്ചും വാങ്ങി വീട്ടിലേക്ക് വരുവായിരുന്നു ഞാൻ,..

അമ്മു കൂട്ടുകാരികളുടെ കൂടെ സിനിമയ്ക്ക് പോവാണെന്നു പറഞ്ഞിരുന്നു, ഇനി ബസിറങ്ങിക്കഴിയുമ്പോൾ അവള് വിളിക്കും അപ്പൊ വിളിച്ചോണ്ട് പോരാൻ ചെന്നാൽ മതി.

വീടിന്റെ ഗേറ്റും കടന്നു ചെല്ലുമ്പോൾ മുൻപിൽ തന്നെ ആളിരിക്കുന്നു…

ഉടുപ്പ് ഇന്നാള് വാങ്ങിയ ഇളം  നീല ചുരിദാറും വെള്ള ലെഗ്ഗിൻസുമായിരുന്നു.

വാതിൽപ്പടിയിൽ തന്നെ ഇരുന്ന അവൾ ഞാൻ വരുന്നത് കണ്ടതും എഴുന്നേറ്റു.

"നീ സിനിമയ്ക്ക് പോയില്ലേ അമ്മൂ…."

രാവിലെ കൂട്ടുകാരികളുടെ കൂടെ കറങ്ങാൻ പോണു...പിന്നെ സിനിമയ്ക്ക് പോകും എന്നൊക്കെ പറഞ്ഞു തുള്ളിച്ചടിപ്പോയ ആളാണ് ഇപ്പൊ എന്നെയും നോക്കി ഇരിക്കുന്നത്.

"സിനിമ കഴിഞ്ഞിറങ്ങുമ്പോ വൈകും എന്നൊക്കെ ആണല്ലോ പറഞ്ഞിരുന്നെ...പിന്നെന്തു പറ്റി…"

ഞാൻ ചോദിച്ചോണ്ടു അടുത്തേക്ക് എത്തിയതും നിലവിളിച്ചോണ്ട് ഓടിപ്പാഞ്ഞു എന്റെ നെഞ്ചിലേക്ക് വീണു എന്നെയും കെട്ടിപ്പിടിച്ചു മോങ്ങുന്ന അമ്മുവിനെയാണ് ഞാൻ കണ്ടത്.

പെട്ടെന്നുള്ള അവളുടെ ഈ ചാട്ടത്തിലും മോങ്ങലിലും ഞാൻ ഒന്ന് പേടിച്ചു…

ആദ്യം മനസ്സിൽ വന്നത് വല്ലോരും തട്ടിപ്പോയോ എന്നാ….

അവളെ പിടിച്ചു മാറ്റി കാര്യം ചോദിക്കാൻ നോക്കിയിട്ട് എവിടെ, ഉടുമ്പ് പിടിക്കുമ്പോലെ എന്നേം അള്ളിപ്പിടിച്ചു കുറെ നേരം കൂടി ഏങ്ങലടിച്ചു കരഞ്ഞു, പിന്നെ പതിയെ മൂക്ക് വലിയായി,...

എന്റെ ഷർട്ട് ഇതിനോടകം നനച്ചു കുതിർത്തിയിട്ടുണ്ട്.

പയ്യെ മുടിയിലൊക്കെ ഒന്നു തലോടി വിടുവിച്ചു പെണ്ണിനെ ഒന്നു നീക്കി നിർത്തി,...

ഹോ കരഞ്ഞു മുഖം ഒക്കെ വീർത്തു വിങ്ങി ഇരിപ്പുണ്ട്,...

കണ്ണും മൂക്കും എല്ലാം ചുവന്നു ഇപ്പൊ ഒരു പ്രാന്തിയെ പോലെ ഉണ്ട്.

"എന്താ അമ്മൂസെ പറ്റിയെ...ഇങ്ങനെ അലറിവിളിച്ചു കരയാൻ എന്താ ഉണ്ടായേ…."

പിന്നേം എന്റെ നെഞ്ചിലേക്ക് ചാരാൻ

💬 Comments

View all comments