0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

ആണ്,..

മനീഷിന്റെ കയ്യിൽ ഗ്രില്ലിൽ നിന്നെടുത്ത കോഴിക്കാലും ഉണ്ട്,...

അമ്മുന് കിട്ടാതിരിക്കാൻ പൊക്കി പിടിച്ച കോഴിക്കാല് ചത്താലും വിട്ടു തരില്ലെന്ന ഭാവത്തിൽ കരഞ്ഞു വിളിച്ചു നിക്കുന്ന മനീഷിനെ കണ്ടതും ഞാൻ അമ്മുവിനെ വട്ടം പിടിച്ചു വലിച്ചു മാറ്റി.

"എന്താടി….അമ്മൂ….ഇത്…."

എന്റെ കയ്യിൽകിടന്നു കുതറുന്ന അമ്മുവിനെ ഒതുക്കി ഞാൻ ചോദിച്ചു.

"അത് ഞാൻ എടുക്കാൻ വെച്ചിരുന്നതാ….ഞാൻ അവനോടു പറഞ്ഞതുമാ….എന്നിട്ട് അതെടുത്തു തിന്നു…."

ഉറഞ്ഞു തുള്ളിക്കൊണ്ടു അമ്മു പറയുന്നതുകേട്ട കയ്യില് മാന്തി തൊലിപോയിടത്തു ഊതിക്കൊണ്ടിരുന്ന മനീഷ് കണ്ണും തള്ളി എന്നെ നോക്കി.

അവൻ മാത്രം അല്ല കൂടി നിന്ന എല്ലാം  അവളെ തന്നെ ആണ് നോക്കുന്നത്,...

പിടിച്ചു കൊണ്ടുവന്നു ഒരു കസേരയിൽ ഇരുത്തിയപ്പോഴും ചുണ്ടും കൂർപ്പിച്ചു മനീഷിനെ കണ്ണുരുട്ടി നോക്കി ഇരിക്കാണ്‌,...

"അടുത്ത കാലു ഒറ്റ ഒരെണ്ണം തൊട്ടുപോവരുത്..

ഇവിടെ അമ്മുവിന്റെ ജോലി സെറ്റ് ആയതിന്റെ ട്രീറ് ആഹ് അപ്പൊ അവളുടെ കാര്യം കഴിഞ്ഞു മതി ബാക്കി ഉള്ളവരുടെയൊക്കെ…"

അർജ്‌ജുൻ ഉറക്കെ പ്രഖ്യാപിച്ചത് കേട്ട അമ്മു ഒന്നടങ്ങി,...

അതും പറഞ്ഞു അവൻ എന്റെ കയ്യും വലിച്ചോണ്ട് അകത്തേക്ക് നടന്നു,

"എന്തുവാടെ ഇത്...ഇതിനു വട്ടൊണ്ട…???"

തല പുറത്തേക്കൊന്നു ഊളിയിട്ട് അവളെ നോക്കി ഉറപ്പിച്ചിട്ടാണ് എന്നോട് ചോദിച്ചത്.

"എന്താടാ...അവൾക്ക് ഇത്തിരി കുട്ടിക്കളി കൂടുതലാണെന്നെ ഉള്ളൂ…"

"ഉവ്വാ...ആഹ് മനീഷിന്റെ കയ്യിലെ പാട് പറയും കുട്ടിക്കളി…"

പ്ലേറ്റും വെള്ളവും ഒക്കെ എടുത്തുകൊണ്ടു അവൻ പുറത്തേക്ക് നടന്നു.

ചെല്ലുമ്പോൾ അവൾക്ക് കാലും കൊടുത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.

കോഴിക്കാലും കടിച്ചു പിടിച്ചു എന്നെ നോക്കി ഇളിച്ച അമ്മുവിനെ കണ്ടപ്പോൾ എനിക്ക് ബാസന്തിയെ ആണ് ഓർമ വന്നത്.

എല്ലാവരും വന്നിരുന്നതോടെ പിന്നെയും

💬 Comments

View all comments