Chapter Title : കുടമുല്ല 2 [Achillies]
ചിരിയും പാട്ടും ഒക്കെയായി…
"അപ്പൊ ഇനി എപ്പോഴാ അടുത്ത പരിപാടി…"
നിത്യയാണ് ചോദിച്ചത്.
"എന്ത് പരിപാടി…."
കോഴിക്ക് റസ്റ്റ് കൊടുത്തു അമ്മു ഉടനെ തിരിച്ചു ചോദിച്ചു.
"അല്ല...അമ്മുവേച്ചിക്ക് ഇപ്പൊ ജോലി ഒക്കെ ആയല്ലോ….ഇനി അന്ന് ചേട്ടൻ പറഞ്ഞിരുന്നില്ലേ…
ചേച്ചിക്ക് ഒരു ജോലി ആയാൽ പിന്നെ അമ്മുവേച്ചിയേ ചേരുന്ന ഒരാളെ കണ്ടുപിടിച്ചു കെട്ടിക്കണം എന്നു…"
ഇടിത്തീ പോലൊന്നു തലയിലിട്ട് തന്നിട്ട് കാന്താരി എന്നെ നോക്കി കണ്ണിറുക്കി…
കേട്ടതും എന്റെ കിളി പാറിപ്പോയി…
ഈശ്വര ആരേലും ഒരു ചിതയൊരുക്കൂ…
ഞാൻ പതിയെ അമ്മുവിനെ നോക്കി ഫ്യുസ് പോയ ബൾബ് കണക്ക് അത്രേം നേരം ആർത്തിപ്പിടിച്ചു കഴിച്ചോണ്ടിരുന്ന കാല് പ്ലേറ്റിൽ വെച്ചു വിരലിട്ടു ഉഴിഞ്ഞു തലയും കുനിച്ചു ഇരിപ്പുണ്ട്.
"ഔ…."
നുണയൻ വന്ന് നിത്യയുടെ തലക്കിട്ടൊന്നു കൊട്ടിയതാണ്.
പിന്നെ എല്ലാവരും ഒത്തിരി കളിയാക്കിയും ബഹളം ഉണ്ടാക്കിയും നോക്കിയെങ്കിലും അമ്മു തലവേദനയാണെന്നു പറഞ്ഞു ചുമ്മ ഇരുന്നതെയുള്ളൂ…
പെട്ടെന്ന് വന്ന തലവേദനയുടെ കാരണം ആഹ് ചോദ്യം ആണെന്ന് മനസിലായതോടെ ഞാനും വല്ലാതെ ആയി…
അവളുടെ ഉള്ളു കണ്ണാടി പോലെ എനിക്കറിയാം...പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവളുടെ ചോദ്യമാണ് പെണ്ണിനെ ഉലച്ചു കളഞ്ഞത്.
ഫുൾ ടൈം ഒച്ചയും ബഹളോംആയിരുന്ന പെണ്ണ് പെട്ടെന്ന് സൈലന്റ് ആയതോടെ പാർട്ടിയുടെ ആയുസ്സും വേഗം തീർന്നു.
"ഡാ… ആളാകെ ഡൗണ് ആയല്ലേ...നീ ഒന്നു ചെന്നു സംസാരിക്ക്….ചുമ്മ ഒരു തമാശ ഒപ്പിച്ചതാണെന്നു പറ.."
പോവാൻ നേരം യാത്രയാക്കി അമ്മു തിരികെ നടന്നപ്പോൾ അർജ്‌ജുൻ പറഞ്ഞു.
"സോറി….ചേട്ടായി...ഞാൻ കാരണം ചേച്ചി ഒരുപാട് വിഷമിച്ചല്ലേ…"
കുഞ്ഞികണ്ണും തുളുമ്പിച്ചു നിത്യയും പറഞ്ഞു.
"ഏയ്….ഒന്നുല്ലട...ഞാൻ ഒന്ന് പോയി സംസാരിച്ചാൽ
💬 Comments
View all comments