Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 1 [സ്പൾബർ]
വാഷിംഗ് മെഷീനുണ്ട്… അതിലിട്ടാ അലക്കി ഉണക്കിയിങ്ങ് തരും… അപ്പോ ഇന്ന് തുടങ്ങുന്നോ, അതോ നാളെ മതിയോ…?”.
“ അത്… ഞാൻ… നാളെ വരാം…”
വിറയലോടെ ഹേമ പറഞ്ഞു..
“ശരി… നീ ഏതായാലും ചായ കുടിച്ചിട്ട് പോയാ മതി… അടുക്കളയിലേക്ക് ചെല്ല്… അവിടെ ലക്ഷ്മിയുണ്ടാവും…”
ഹേമ പിന്നാമ്പുറത്ത് കൂടി അടുക്കളയിലേക്ക് ചെന്നു…
“എടീ ഹേമേ… നീ എപ്പഴാടീ വന്നേ…?”..
ഹേമയെ കണ്ട് ലക്ഷ്മി സന്തോഷത്തോടെ ചോദിച്ചു..
“ കൊറേ നേരായെടീ ഞാൻ വന്നിട്ട്…തമ്പുരാട്ടിയോട് സംസാരിച്ച് നിൽക്കുകയായിരുന്നു…”..
ഹേമയും,ലക്ഷ്മിയും കൂട്ടുകാരാണ്..
“എന്നിട്ടെന്ത് തീരുമാനിച്ചു…. ?”..
“എന്ത് തീരുമാനിക്കാൻ… ?.
ജീവിക്കണ്ടേ… ?”..
“ഉം… അതാ നല്ലത്… ഇവിടെ നല്ല സുഖാടീ… നമുക്കിവിടെ അടിച്ച് പൊളിച്ച് ജീവിക്കാം… നീ ഇന്ന് പണി തുടങ്ങുന്നുണ്ടോ… ?”..
“ നാളെ വന്നാ പോരേടീ…?”..
“ഉം… എന്നാ നാളെ രാവിലെ ഐശ്വര്യമായിങ്ങോട്ട് പോര്… ഇപ്പം നീയീ ചായ കുടിക്ക്…”..
ലക്ഷ്മി ഒരു പാത്രത്തിൽ നാലഞ്ച് ഇഢലിയും ചായയും ടേബിളിലേക്ക് വെച്ചു..അത് സ്വാദോടെ കഴിച്ച് നാളെ വരാം എന്ന് പറഞ്ഞ് ഹേമ പോയി..
✍️….
നന്നേ ചെറുപ്പത്തിലേ വിധവയായതാണ് കല്യാണിയമ്മ… അന്ന് തൊട്ട് മരിക്കുവോളം കോലോത്തെ പണിക്കാരിയായിരുന്നു അവർ.. രണ്ട് മാസം മുൻപ് കല്യാണിയമ്മ മരിച്ചു.. ഒരു മകനാണ് അവർക്കുള്ളത്.. ബാലൻ.. ഒരു പണിക്കും പോവാതെ അമ്മ അടുക്കളപ്പണിയെടുത്ത് കൊണ്ട് വരുന്നതും തിന്ന് ജീവിക്കുകയാണവൻ..
അത് മാത്രമല്ല,അമ്മയോട് പൈസ വാങ്ങി അതിന് കള്ളും കുടിക്കും.. പൈസ കൊടുത്തില്ലേൽ മോഷ്ടിക്കാനും അവന് മടിയില്ല.. കല്യാണിയമ്മ എവിടെ പൈസ ഒളിപ്പിച്ച് വെച്ചാലും അത് ബാലൻ കട്ടെടുക്കും..
മകനെക്കൊണ്ട് പൊറുതി മുട്ടിയാണ്
💬 Comments
View all comments