0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 1 [സ്പൾബർ]

Author : Spulber Read All Parts 24K

കോലോത്തെ തമ്പുരാട്ടിയുടെ വാക്കും കേട്ട് അവനോടൊരു കല്യാണം കഴിപ്പിച്ചത്..ഒരു പെണ്ണ് വന്നാൽ അവൻ നന്നാവും എന്നാണ് തമ്പുരാട്ടി പറഞ്ഞത്.. പെണ്ണിനേയും തമ്പുരാട്ടി തന്നെ കണ്ട് പിടിച്ച് കൊടുത്തു.. അവരുടെ സ്വന്തം തറവാട്ടിലെ വാല്യക്കാരി നാരായണിയമ്മയുടെ മകൾ ഹേമ.. കോലോത്തെ ഏതോ തമ്പുരാനിൽ സുകുമാരിയമ്മക്ക് ഉണ്ടായതാണ് ഹേമ..അവളൊരു സുന്ദരിക്കുട്ടിയായിരുന്നു..

പക്ഷേ, പെണ്ണ് കെട്ടിയിട്ടും ബാലൻ നന്നായില്ല..മരുമോളെയും കൂടി പോറ്റേണ്ട ജോലി കല്യാണിയമ്മക്കായി..അവർ എല്ല് മുറിയെ അദ്ധ്വാനിച്ച് ഹേമയെ ഒരു കുറവും വരാതെ നോക്കി.. ഹേമ അവൾക്കാവും പോലെ നിർബന്ധിച്ചിട്ടും ബാലൻ ഒരു പണിക്കും പോവാൻ കൂട്ടാക്കിയില്ല..അമ്മയുടെ ചിലവിൽ കഴിയാൻ അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു..പക്ഷേ കല്യാണിയമ്മ അവളെ ഒരു മകളെപ്പോലെ സ്നേഹിച്ചു.. ബാലൻ നന്നാവില്ലെന്നറിഞ്ഞ് താനും കൂടി പണിക്ക് വരാന്ന് ഹേമ പലവട്ടം അമ്മയോട് പറഞ്ഞ് നോക്കി.. നീ പണിക്കിറങ്ങുന്നത് എന്റെ കാലശേഷം മതി എന്നാണ് കല്യാണിയമ്മ പറഞ്ഞത്..

ബാലൻ രാവിലെ എഴുന്നേൽക്കും.. കുളിച്ച് മാറ്റി ഉള്ളതും കഴിച്ച് പുറത്തോട്ടിറങ്ങും..ആരെയെങ്കിലും സോപ്പിട്ട് രണ്ടെണ്ണം അടിക്കും.. ഉച്ചക്ക് വീട്ടിൽ വന്ന് വല്ലതും കഴിച്ച് കിടന്നുറങ്ങും… പിന്നെ ഒരു നാല് മണിയോടെ വീണ്ടും പുറത്തേക്ക് പോവും..ആ പോക്കിൽ കല്യാണിയമ്മ ഒളിപ്പിച്ച് വെച്ച പൈസയും അടിച്ച് മാറ്റും.. പിന്നെ വരുന്നത് രാത്രിയാണ്.. നാലുകാലിൽ..എന്തേലും വാരിക്കഴിച്ച് കിടന്നുറങ്ങും.. ഇതാണ് ബാലന്റെ ദിനചര്യ…

മറ്റൊരു ശല്യവും അവനെക്കൊണ്ടില്ല..ശബ്ദമുയത്തി സംസാരിക്കില്ല..എന്തേലും ചോദിച്ചാ മാത്രം ഒറ്റവാക്കിൽ മറുപടി പറയും..വേറെ യാതൊരു ഉപദ്രവുമില്ല..

ഹേമ പറഞ്ഞത് കേൾക്കില്ലെങ്കിലും അവളോടൊരു തരം ബഹുമാനമാണ് ബാലന്..അവളുടെ ഭർത്താവായിരിക്കാൻ താൻ യോഗ്യനല്ലെന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്..

പക്ഷേ പണിക്ക് പോവാനും,കള്ളുകുടി നിർത്താനും ഹേമയല്ല ആര് പറഞ്ഞാലും

💬 Comments

View all comments