0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 8 [സ്പൾബർ]

Author : Spulber Read All Parts 12.5K

അവൾ ലാളിക്കാറേ ഇല്ല..

“കുഞ്ഞിനെ ഇപ്പോ ഡോക്ടറെ കാണിക്കണോടീ രേഷൂ…?.

വേണേൽ ആ കുട്ടനെ വിളിച്ച് നമുക്ക് കൊണ്ടുപോകാം…”..

നിള, രേഷ്മയോട് ചോദിച്ചു.. രേഷ്മക്ക് അൽഭുതം മാറിയില്ല..

“ഇപ്പോ വേണ്ടെടീ… കുറവില്ലേൽ നാളെ കാണിക്കാം… “..

“എന്നാ എന്തേലും ആവശ്യമുണ്ടേൽ എന്നെ അറിയിക്കണേ… “..

നിള എഴുന്നേറ്റ് മുകളിലേക്കുളള പടികൾ കേറിപ്പോയി..

“എന്ത് പറ്റിയെടീ രേഷൂ കൊച്ചുതമ്പുരാട്ടിക്ക്… ?.ആകപ്പാടെ ഒരു മാറ്റം… ?”..

“ എനിക്കറിയില്ല ചേച്ചീ… ഞാനാകെ ഞെട്ടിയിരിക്കുകയാ…”..

അതും പറഞ്ഞ് രണ്ടാളും ചിരിച്ചു..

“ അവനെയിങ്ങ് താ ചേച്ചീ… ഒന്നുറക്കി നോക്കട്ടെ…”..

രേഷ്മ കുഞ്ഞിനേയും വാങ്ങി അവളുടെ മുറിയിലേക്ക് പോയി..

ഗൗരി, മോള് ചോദിക്കുന്നതിനെല്ലാം മറുപടി പറഞ്ഞ് കുറച്ച് നേരം കൂടി അവിടെയിരുന്നു.. അവൾക്കൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.. അവളുടെ ശ്രദ്ധമുഴുവനും ഇന്നത്തെ രാത്രിയാണ്..

അമ്മത്തമ്പുരാട്ടി വരുന്നത് കണ്ട് ഗൗരി മോളെ അമ്മയെ ഏൽപിച്ച് മുകളിലേക്ക് പോയി… അറയിലെത്തി വാതിലടച്ച് നോക്കുമ്പോ പിൻവശത്തെ തുറന്നിട്ട ജനൽപാളി അടച്ച് കുറ്റിയിട്ടിരിക്കുന്നു.. ഇത് താൻ തുറന്നിട്ടിട്ടാണല്ലോ പോയത് എന്നോർത്ത് കൊണ്ട് ഗൗരി ജനലിനടുത്ത് വന്ന് നോക്കി.. ശരിക്കടച്ച് കുറ്റിയിട്ടിരിക്കുന്നു..ഇതെങ്ങിനെ സംഭവിച്ചു എന്നവൾ അതിശയപ്പെട്ടു.. തനിക്ക് നല്ല ഉറപ്പുണ്ട് തുറന്നിട്ടതാണെന്ന്.. പിന്നാരാണിത് അടച്ച് കുറ്റിയിട്ടത്… ?..

ഇനിയെങ്ങിനെ കുട്ടേട്ടൻ അകത്ത് കയറും..?.. ശൊ… ഇനി ഈ സമയം കൊണ്ടെങ്ങാനും കുട്ടേട്ടൻ വന്ന് മടങ്ങിപ്പോയോ ആവോ..?.

ഏതായാലും ഒന്ന് വിളിച്ച് നോക്കാം..

മൊബൈലെടുക്കാനായി ഗൗരി തിരിയാനൊരുങ്ങിയതേ ഉള്ളൂ..അവൾ പേടിച്ച് കൊണ്ട് ഉച്ചത്തിലലറി.. പിന്നിൽ നിന്നൊരു കൈ അവളെ ചുറ്റിപ്പിടിച്ചു.. ഒരു കൈ കൊണ്ട് അവളുടെ വായും പൊത്തിപ്പിടിച്ചത് കൊണ്ട് ശബ്ദം പുറത്ത്

💬 Comments

View all comments