0%

Chapter Title : കുറ്റവും ശിക്ഷയും 1 [Flying Monk]

Author : Flying Monk Read All Parts 85.7K

മൂട്ടിൽ വെയിലടിച്ചിട്ടും മനസമാധാനത്തോടെ കിടന്നുറങ്ങി കൊണ്ടിരുന്ന ഞാൻ ഫോണിന്റെ നിർത്താതെയുള്ള ചിലപ്പ് കേട്ടാണ് എണീറ്റത്.ഏത് നായിന്റെ മോനാ ഉറങ്ങാൻ സമ്മതിക്കാത്തേ എന്നും മനസ്സിൽ ആലോചിച്ചു കൊണ്ട് ബെഡിന് സൈഡിൽ വച്ചിരുന്ന ഫോൺ കൈ നീട്ടി എടുത്ത് ആരാന്ന് പോലും നോക്കാണ്ട് ചെവിയിലേക്ക് വെച്ച് ഒരു തരം ദേഷ്യത്തോടെ ഞാൻ ഹലോ എന്ന് പറഞ്ഞു.

"നേരം ഇത്രോമായിട്ടും നിനക്ക് എണീക്കാനായില്ലേ കണ്ണാ..." അപ്പുറത്ത് നിന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ടതും ഞാൻ ഞെട്ടി പിടഞ്ഞു എണീറ്റു.

"ഹാ...അമ്മാ ഞാൻ എണീറ്റ് കുളിക്കാൻ നിൽക്കായിരുന്നു..."ഞാൻ എണീറ്റിട്ടില്ല എന്ന കാര്യം സമ്മതിക്കാതെ ഞാൻ ഒരു കള്ളം പറഞ്ഞു.

"ഓഹ്...കൂടുതൽ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട...പെട്ടെന്ന് എണീറ്റ് റെഡിയായി ഫുഡും കഴിച്ച് ഓഫീസ് റൂമിലിരിക്കുന്ന ഫയലുമെടുത്ത് ഉച്ചക്ക് മുന്നേ ഇങ്ങോട്ട് വാ..." കള്ളം കൃത്യമായി തൂക്കി കൊണ്ട് അമ്മയുടെ ഉത്തരവിറങ്ങി.

"അമ്മക്ക് പോകുമ്പോ അതും എടുത്തോണ്ട് പൊക്കൂടെ...വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്..." ഇനി അങ്ങോട്ട് പോണല്ലോ എന്നാലോചിച്ചു ഞാൻ ഒരു മടുപ്പോടെ പറഞ്ഞു.

"അമ്മ മറന്നതാടാ കണ്ണാ...അമ്മേടെ പൊന്നല്ലേ...പ്ലീസ് ഒന്ന് കൊണ്ട് താടാ..." അമ്മ എന്നെ സമ്മതിപ്പിക്കാൻ വേണ്ടി കെഞ്ചിയതും

"ആഹ്...കൊണ്ടേ തരാം..." ഒരു മടുപ്പോടെ തന്നെ ഞാൻ സമ്മതിച്ചു.

"ഇനിയും ഉറങ്ങല്ലേ...അത്രേം അർജന്റ് ഫയലാണ്..."അമ്മ വീണ്ടും ഓർമിപ്പിച്ചതും

"ആഹ്...ശെരി എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് മലർന്നു കിടന്നു.ഒന്നൂടെ ഉറങ്ങാൻ തോന്നിയെങ്കിലും അമ്മ ഭദ്രകാളിയാവുമെന്ന് ഓർത്തതും ഞാൻ എണീറ്റ് ബാത്റൂമിൽ കയറി.എല്ലാം കഴിഞ്ഞ് ഇറങ്ങി ഒരു വൈറ്റ് ടീഷർട്ടും ബ്ലാക്ക് ജോഗ്ഗറും വലിച്ചു കയറ്റി ഞാൻ താഴേക്ക് നടന്നു.ഡൈനിങ് ടേബിളിൽ എനിക്ക്

💬 Comments

View all comments