Chapter Title : കുടുംബപുരാണം 10 [Killmonger]
സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി.. വണ്ടിയിൽ കയറിഎപ്പിഴേക്കും പെൺ പട സംസാരം തുടങ്ങി… സ്ഥലം എത്തുന്നത് വരെ സ്വര്യം തന്നില്ലാ…പിന്നിൽ നിന്ന് കല പില കല പില ന്ന് ചിലച്ചോണ്ട് ഇരിക്കുന്നു… കടയുടെ മുൻപിൽ വണ്ടി നിർത്തി…അവർ എല്ലാവരും ഇറങ്ങി ഞാൻ വണ്ടി ഒന്ന് ഒതുക്കി വച്ചു… കടയുടെ ഷട്ടർ പൊന്തിച്ച് ഞങ്ങൾ ഉള്ളിലേക്ക് കയറി… “ഇത് കണ്ടിട്ട്…പൊറാട്ടയിലും ബീഫിലും ഒതുങ്ങും എന്ന് എനിക്ക് തോന്നുന്നില്ല…” ഉള്ളിലെ അവസ്ഥ കണ്ട് മിഥു എന്നോട് പറഞ്ഞു… “അപ്പൊ മക്കൾസ്…. പണി തൊടങ്ങിക്കോ…”
ഞാൻ തിരിഞ്ഞ് എല്ലാരോടും ആയി പറഞ്ഞു…. അവിടെയുണ്ടായിരുന്ന വേസ്റ്റ് മൊത്തം ഞങ്ങൾ ചാക്കിലും കവറിലും ഒക്കെ ആക്കി കെട്ടി പുറത്തേക്ക് വച്ചു… ആ പണി കഴിഞ്ഞപ്പോൾ തന്നെ ഉച്ച ആയി…. പണ്ടാരം.. എന്തോരം വേസ്റ്റാണെന്ന് അറിയോ…uff…. അതിനിടെ അമ്മുവിനെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചു…അവൾ ഏതോ ഫ്രണ്ട് ന്റെ വീട്ടിൽ ആണെന്ന് കള്ളം പറഞ്ഞു…. ചോറുണ്ണാൻ മിഥുൻറെ കടയിൽ പോയി…
അതുല്യക്ക് അവളുടെ ഭാവി അമ്മായിഅപ്പനെ പരിചയപ്പെടുത്തി കൊടുത്തു….??? ചോറുണ്ട് കുറച്ച് നേരം വിശ്രമിച്ച കഥയൊക്കെ പറഞ്ഞിരുന്നു,.. പിന്നെയും തുടങ്ങി പണി…. അവിടെ മുഴുവൻ അടിച്ചു വാരി തുടയ്ക്കൽ… കുറച്ച് കഴിഞ്ഞപ്പോളേക്കും പെൺ പട അടിയറവ് പറഞ്ഞു ഒരു മൂലയ്ക്ക് പോയി ഇരുന്ന് കത്തി വെക്കാൻ തുടങ്ങി…. “ഇതിനൊക്കെ ആണല്ലോ തമ്പുരാനെ ഞാൻ പൊറാട്ടയും ബീഫും വാങ്ങി കൊടുക്കണ്ടേ എന്ന് ആലോചിക്കുമ്പോഴാ…”
ഞാൻ അവരെ നോക്കി ആത്മഗദം പറഞ്ഞു… മിഥു എന്നെ നോക്കി കൈ കൊണ്ട് ‘എന്തുവാടേ ‘ എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്…. . ഒരു ആറ്
💬 Comments
View all comments