0%

Chapter Title : ലാളനം 1 [വിനയൻ]

Author : വിനയൻ Read All Parts 11.1K

മുടക്കാനൊന്നും ഇപ്പൊ എൻ്റെ കയ്യിൽ കാഷില്ല ........ വിശേഷം ആകുമ്പോൾ ആകട്ടെ ! വെറുതെ ആവശ്യം ഇല്ലാത്ത കര്യങ്ങൾ പറയാതെ നീ കിടക്കാൻ നോക്ക് ......... ഇപ്പൊ കയ്യിൽ ഉളള കാശ് തന്നെ ബിസിനസിന് തികയുന്നില്ല അപ്പോഴാ അവളുടെ ഒരു ചെക്കപ്പ് ........ എന്ന് പറഞ്ഞു ആള് ബെഡ് ഷീറ്റ് തലയിൽ കൂടി വലിച്ചിട്ട് കിടന്നു ഉറങ്ങാൻ തുടങ്ങി .........

സിജു എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കവിതക്ക് ബാങ്കിൽ ജോലി കിട്ടുന്നത് ആദ്യ ത്തെ രണ്ട് വർഷം വരെ ജോലി ചെയ്തിരു ന്നത് ടൗണിടുത്ത് ആയതിനാൽ ദിവസവും അവൾ ബസ്സിൽ പോയി വരുമായിരുന്നു ....... ഇടക്കൊക്കെ രാജേഷും അവളെ ബൈക്കിൽ കൊണ്ട് വിടുമായിരുന്നു ........ രാജേഷ് പെട്ടന്ന് ദുബായിക്ക് പോകുന്നു എന്ന് അറിഞ്ഞ ഗീതു അതിൻ്റെ സത്യാവസ്ഥ അറിയാനായി കവിതയോട് ചോദിച്ചു ....... രാജേഷെട്ടൻ ഇവിടെയുള്ള ഫൈനാൻസ് അടച്ചു പൂട്ടി മുഴുവൻ കാശും ദുബായിക്ക് അയച്ചു എന്നാണ് ചേച്ചി ഞാൻ അറിഞ്ഞത് ആൾടെ ദുബായ്ക്കാരൻ സുഹൃത്ത് അയച്ചു കൊടുത്ത ഫ്രീ വിസയിൽ ദുബായിക്ക് പോ കുന്നു ....... അവിടെയും അത്യാവ ശ്യക്കാർ ക്ക് പലിശക്ക് പൈസ കടം കൊടുക്കുന്ന പണിയാണ് എന്നാണ് അറിഞ്ഞത് ഈ മാസം തന്നെ ദുബായിക്ക് പോകുമെന്നാണ് ഞാൻ അറിഞ്ഞത് ........

എൻ്റെ പൊന്നു ചേച്ചി രാജേഷേട്ടന് ഭാര്യ യും വേണ്ട കുട്ടികളും വേണ്ട കുടുംബവും വേണ്ട ആൾക്ക് ആകെ വേണ്ടത് പലിശ കാ ശ് മാത്രം ....... ഇങ്ങനെ ഉള്ള ആളൊന്നിച്ച് മുന്നോട്ട് ജീവിക്കാതിരിക്കുന്നതാ ചേച്ചി ഭേദം എവിടെങ്കിലും പോയി എന്തെങ്കിലും ചെയ്യ

💬 Comments

View all comments