Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി
വണ്ടി തിരിക്കു. നമുക്ക് വേറെ വഴി പോകാം.
ഇനി വേറെ വഴി ഇല്ല ചേച്ചി.
എങ്കിൽ നമുക്ക് വന്ന വഴി തന്നെ പോകാം.
അയ്യോ.. അപ്പൊ ഹർത്താലുകാർ നമ്മളെ ഉപദ്രവിക്കില്ല..?
ഉപദ്രവിക്കയുമെങ്കിൽ അങ്ങ് ഉപദ്രവിക്കട്ടെ അത് പറഞ്ഞാൽ എങ്ങനെയാ ചേച്ചി ശരി ആവുന്നേ? ഈ ഓട്ടോ തല്ലിപ്പൊളിച്ചാൽ പിന്നെ എനിക്ക് ജീവിക്കാൻ വേറെന്തു വഴി ?
അതിനു കൊടുങ്ങല്ലൂർ മണ്ഡലം കഴിഞ്ഞില്ലേ ? ചേച്ചിയുടെ ശബ്ദം കനത്തു തുടങ്ങി...
അത് ചേച്ചിക്കെങ്ങനെ അറിയാം ?
ഞാൻ കണ്ടല്ലോ ബോർഡ് ....ഇരിഞ്ഞാലക്കുട മണ്ഡലത്തിലേക്ക് സ്വാഗതം എന്ന്..
ഓ..അതൊക്കെ കണ്ടോ..? എന്റെ ചേച്ചി..അത് കഴിഞ്ഞു നമ്മൾ വീണ്ടും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് കേറി.
എന്നാലും അധികം ദൂരം ആയിക്കാണില്ലല്ലോ.. ആ ബോർഡ് കണ്ട സ്ഥലത്തേക്ക് വിട്.. എവിടെച്ചെന്നാലും എനിക്ക് ഫോൺ എങ്കിലും ചയ്യാൻ പറ്റുമല്ലോ..
എനിക്കിവിടാന് വണ്ടി ഒരു ഇഞ്ച് അനക്കാൻ പറ്റില്ല ചേച്ചി. ചേച്ചിക്ക് വേണമെങ്കിൽ നടന്നു പൊയ്ക്കോ.
ഹൈമേച്ചിക്കു മനസ്സിലായി... താൻ പെട്ടു !
രണ്ടു മൂന്ന് സെക്കന്റ് ചേച്ചി ആലോചിച്ചിരുന്നു.. എന്നിട്ട് ഇറങ്ങി ഒറ്റ നടത്തം അങ്ങ് വെച്ചു കൊടുത്തു. അങ്ങനെ ആ വിജനമായ വഴിത്താരയിലൂടെ കുറച്ചു ദൂരം നടന്നപ്പോഴേക്കും ചേച്ചിയുടെ മനസ്സിലേക്ക് പല ചിന്തകളും ഭീതിയായി വളർന്നു കേറി. ഇത്തരം ഒരു സ്ഥലത്തു ഒരു സ്ത്രീയായ തനിക്കു വന്നു ചേർന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചിന്തകൾ കാട് കയറിയപ്പോൾ ചേച്ചിയുടെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. ചിലപ്പോൾ വല്ല മൃഗങ്ങളോ മറ്റോ തന്നെ ആക്രമിച്ചാലോ....? ആരെങ്കിലും തന്നെ കൊണ്ട് പോയി റാപ്പ് ചെയ്തു കൊന്നു കളഞ്ഞാലോ...? അതല്ലെങ്കിൽ അടിമയാക്കി പാർപ്പിച്ചാലോ...?
💬 Comments
View all comments