Chapter Title : ലൈഫ് ഓഫ് പ്രിയ [Mahi]
അമ്മ പായസം എടുത്ത് തന്നു.
"അമ്മ ഇന്ന് ക്ലാസ്സെടുക്കാൻ പോകുന്നുണ്ടോ?"
"ഉച്ചയ്ക്ക് ഉണ്ടെടാ. കഴിച്ചിട്ട് വേണം പോകാൻ."
"ഉം. അമ്മ ഇങ്ങോട്ട് നടന്നാണോ വന്നേ? മോളി ആൻ്റിയുടെ കൂടെ...."
"അത് ആ വഴിക്ക് വെച്ച് കണ്ട് ഇറങ്ങിയതാടാ. ദേവൂന് ടോയ്‌ലറ്റിൽ പോണമെന്നും പറഞ്ഞ് അവളിങ്ങ് വന്നു."
അപ്പോ അതാണ് ആ കാഴ്ചയുടെ കാരണം. പക്ഷേ മേല് കഴുകിയത് പോലെ ആയിരുന്നല്ലോ ആ കോലം. ഓരോന്ന് ചിന്തിച്ച് ഞാൻ റൂമിൽ കേറി. കുറച്ച് കഴിഞ്ഞ് സിനിമ ഡൗൺലോഡ് ചെയ്യാൻ ഹോട്ട്സ്പോട്ട് എടുക്കാൻ അമ്മയുടെ ഫോൺ നോക്കിയപ്പോൾ അതിൽ ദേവു ചേച്ചിയുടെ മെസേജ്:
"താങ്ക്സ് ചേച്ചി🥰."
വേറൊന്നും ഇല്ലായിരുന്നു. ഓപ്പൺ ചെയ്യണ്ടെന്ന് കരുതി ഞാൻ അത് അവിടെ വെച്ചിട്ട് എൻ്റെ കാര്യം നോക്കി പോയി. ഭക്ഷണം കഴിച്ച ശേഷം അമ്മ ക്ലാസെടുക്കാൻ ഇറങ്ങി. ഞാൻ ഗ്രൗണ്ടിലേക്കും. അനു പറഞ്ഞത് മനസിൽ തട്ടിക്കിടന്നു.
ഉച്ചയ്ക്ക് ശേഷം ഗ്രൗണ്ടിൽ....
ഫുട്ബോൾ മത്സരം ആവേശത്തിൽ നടക്കുകയാണ്. കോളേജ് ടീമും ഞങ്ങളുടെ നാട്ടിലെ ക്ലബ്ബും. ഫുട്ബോളിൻ്റെ എബിസിഡി അറിയാത്ത ഞാൻ അതൊക്കെ കണ്ട് സൈഡിൽ ഇരുന്നു. എല്ലാ പ്രാവശ്യത്തെയും പോലെ കോളേജ് ടീം തന്നെ മുന്നിൽ, ഒരു ഗോളിന്. പ്രൊഫഷണൽ കോച്ചിൻ്റെ പരിശീലനം കിട്ടുന്ന അവരെ തോല്പിക്കാൻ കണ്ടത്തിൽ പന്ത് തട്ടുന്നവർക്ക് എളുപ്പത്തിൽ കഴിയില്ലല്ലോ. സമനിലയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് തന്നെ. പക്ഷേ ഇത്തവണ നിതിൻ വാശിയിലാണ്. കഴിഞ്ഞ കളിക്ക് കൊണ്ട അടിക്ക് പകരം ചോദിച്ചേ അടങ്ങൂ എന്ന വാശി. ഇടയ്ക്ക് കോളേജ് ടീമിലെ ഒരുത്തനുമായി നിതിൻ ഉടക്കുന്നുണ്ട്. കളി തീരാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ഒരു
💬 Comments
View all comments