Chapter Title : ലൈഫ് ഓഫ് വിഷ്ണു [Robert longdon]
മുറ്റ് സാധനം,കിടിലം ചരക്ക്, ഏജാതി ഐറ്റം എന്നൊക്കെ.ഇപ്പൊ വേറെ പരിപാടിക്ക് ഒന്നും പോകാത്തത് കൊണ്ട് അസ്ഥാനത്ത് ഇങ്ങനെ കയറി വരും.എൻ്റെ അച്ഛനെ പോലെ തന്നെ വല്ലപ്പോഴും എന്നെ ഇങ്ങനെ കുത്തി നോവിക്കൽ ആണ് പണി.സത്യം പറഞ്ഞാല് ഈ വീട്ടിലെ മെയിൻ വേട്ട മൃഗം ഞാനാണ്.
അല്ല ഞാൻ എന്തിനാ ജോത്സ്യനെ തെറിപറയുന്നത്...ഇവിടെ വീട്ടുകാർക്ക് സ്വന്തം മക്കളെ വിശ്വാസം ഇല്ല പിന്നെയാണ് മറ്റുള്ളവർക്ക്.
ഞാൻ പിന്നെ ബാത്റൂമിലൊക്കെ പോയി.ഫ്രഷ് ആയി ഡ്രസ് മാറി വന്നു.കിടക്കയിൽ തന്നെ ഫോണും തോണ്ടി കാശി ഇരുകുന്നുണ്ടായിരുന്നുണ്ട്.
നി പോയില്ലേ..?
കാശി: എങ്ങോട്..പോവാൻ ആണ്.വീട്ടിലേക്ക് ഞാൻ എങ്ങും പോണില്ലാ.
വീട്ടിലോട്ടു അല്ല..കഴിക്കാൻ.അല്ലെങ്കിലും നിന്നെ ആരാടാ വീട്ടിൽ കയറ്റുന്നത്.
കാശി:കഴിക്കാൻ പോണെങ്കിലും ഹാളിലൂടെ വേണ്ടേ പോവാൻ.
അല്ല..നിനക്ക് ഞാൻ ഇതിലൂടെ കിച്ചനിലേക്ക് ഒരു സീക്രട്ട് വഴി ഉണ്ടാക്കി തരാം.
കാശി:അതൊന്നും വേണ്ട..നീയും കൂടി വാ.
ഞാൻ ഇനി നിനക്ക് ഊട്ടിയും കൂടി തരാടാ..
കാശി:അതെല്ലാ..താഴെ ഹാളിലെ സെറ്റിയിൽ അളിയൻ ഇരിപ്പുണ്ട്.
അതിനു ഞാൻ എന്ത് ചെയ്യണം.അല്ല നീയല്ലേ പറഞ്ഞേ അളിയൻ പാവം ആണെന്ന്.കയറി കൊടുക്ക് അണ്ണാക്കിലേക്ക്.ശവം വാ..
അങ്ങിനെ ഞാനും അവനും കൂടി കഴിക്കാൻ ആയി ചുവട്ടിലെക്ക് ചെന്നു.സംഗതി അവൻ്റെ അളിയൻ ആണ് എൻ്റെ തന്ത എങ്കിലും അവനെ രണ്ടായി മടക്കും അങ്ങേര്.ഹ പറഞ്ഞ കൂട്ടത്തിൽ ഇവൻ്റെ ജീവ ചരിത്രം പറയാൻ വിട്ട് പോയി.
ഇവൻ ആണ് കാശി എന്ന കാശിനാഥൻ.ഒരു കാശിനും കൊള്ളാത്ത എൻ്റെ മാമൻ.സംഗതി ഞങൾ മാമനും മരുമകനും ആണെങ്കിലും ഒന്നോ രണ്ടോ മാസത്തിൻ്റെ വ്യത്യസമേ ഞങൾ തമ്മിൽ ഉള്ളൂ.
എൻ്റെ മൂത്തശൻ്റെ
💬 Comments
View all comments