0%

Chapter Title : ലൈഫ് ഓഫ് വിഷ്ണു [Robert longdon]

Author : Robert longdon Read All Parts 398

അതായത് എൻ്റെ അമ്മയുടെ അച്ഛൻ്റെ അവസാനത്തെ ആവനാഴിയിലെ അസ്ത്രം ആണ് ദെ നിക്കണ മൊതല്.വ്യക്തമായി പറഞ്ഞാല് പന്ന കിളവൻ്റെ വയസാം കാലത്തെ അവസാന കണ്ടുപിടുത്തം.ഞാനും അവനും ഒപ്പം ആണ് പഠിച്ചതും വളർന്നതും.

എല്ലാത്തിനും ഒപ്പം ഉണ്ടാവും.ഇപ്പൊ എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്..അല്ലെങ്കിലും ഈ നാറിയെ ആരേലും വീട്ടിൽ കയറ്റോ.ഇവൻ എന്നൊക്കെ വീട്ടിൽ പോയിട്ടുണ്ടോ അന്നൊക്കെ എങ്ങനേലും ആ കിളവൻ്റെ പണം തൂക്കിയിരിക്കും.

അതുകൊണ്ട് എനിക്കും വീട്ടിൽ പുല്ല് വിലയാണ്.പുല്ല് വില എന്നൊക്കെ ആലംങ്കാരികമായി പറയുമെങ്കിലും പുല്ലിനൊക്കെ എന്നാ വിലയാ.. ആ വില പോലും എൻ്റെ വീക്ഷണ കോണകത്തിൽ എനിക്കോ ഇവനെയോ ഇല്ല.

അപ്പോഴാണ് സെറ്റിയിൽ കുട്ടുനെ കളിപ്പിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെയും അവനെയും കണ്ടത്.ഞാനൊന്നു പുള്ളിയെ നോക്കി പുള്ളി എന്നെയോന്ന് തറപ്പിച്ചു നോക്കി.ഒരുമാതിരി അടർകളത്തെ കണ്ട ദില്ലിയേപോലെ(night is dark🎶..).

പിന്നെ വലിയ ലുക്ക് ഒന്നും കൊടുത്തില്ല.മൂന്നു നേരം ചോറു കിട്ടുന്നത് തന്നെ സ്വർഗം.ഇനി നോക്കി അങ്ങേരെ വെറുതെ റോളക്സ് ആക്കണ്ടാ എന്ന് കരുതി.ഒരു കാലത്ത് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ എൻ്റെ അച്ഛൻ ആയിരുന്നു.

ഞാൻ മുമ്പ് പറഞ്ഞില്ലേ ഫൈറ്റ്,അതു കഴിഞ്ഞ് കുടുംബക്കാർ കാപ ചുമത്തിയതോടെ പുള്ളിക്ക് എന്നോടുള്ള ഇഷ്ടവും പോയി.അങ്ങനെ ലാലു അലക്സ് ആയിരുന്ന എൻ്റെ തന്ത ചാക്കോ മാഷ് ആയി.

ഇപ്പൊ ഞങൾ തമ്മിൽ വലിയ കണക്ഷൻ ഒന്നും ഇല്ല..വല്ലപ്പോഴും എന്നെ എന്തേലും പറയാൻ വേണ്ടി വായ തുറക്കും.ആദ്യമൊക്കെ ഓരോന്നു കേൾക്കുമ്പോ ഇറങ്ങിപ്പോയലോ എന്നൊക്കെ തോന്നിയിട്ടുണ്ട്.പിന്നെ തോന്നും വേണ്ട എന്ന്.അതിനു ഒരു കാരണമുണ്ട്.

മനസ്സ്:ഒന്നല്ല

💬 Comments

View all comments