0%

Chapter Title : ലക്കി ഡോണർ 3 [Danmee]

Author : danmee Read All Parts 930

ഒന്നും പറയരുത്.... അവനോട് ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പറയു "

ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു. ഫോൺ കാറിൽ വെക്കാൻ തുടങ്ങുമ്പോൾ മെഹ്റിന്റെ കാൾ വരുന്നുണ്ടായിരുന്നു. ഞാൻ അത്‌ അറ്റന്റ് ചെയ്യാതെ ഫോൺ സീറ്റിനു സൈഡിൽ വെച്ചു.

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മെഹ്റിൻ സിറ്റ്ഔട്ടിൽ തന്നെ എന്നെയും കാത്ത് ഇരുപ്പുണ്ട്. ഞാൻ അവളെ  കണ്ട് കാറിൽ തന്നെ കുറച്ചു നേരം ഇരുന്നു. അവൾ  ഇരുന്നിടത്ത് ഇന്ന് എഴുന്നേറ്റ് കാറിൽ ഇരിക്കുന്ന എന്നെ കുറച്ചു നേരം നോക്കി നിന്നു. എന്റെ മുഖം മാറിയാൽ മനസിലാക്കുന്ന അവൾ കാറിൽ നിന്നു ഞാൻ ഇറങ്ങാതിരിക്കുന്നതിനു കാരണം മനസിലാക്കി കാണണം. അവൾ കുറച്ചു നേരം അവിടെ നിന്നിട്ടു അകത്തേക്ക് നടന്നു.

കുറച്ചു കഴിഞ്ഞു ഞാൻ അകത്തേക്ക് കേറി. ഹാളിൽ ഉമ്മ എന്റെ മക്കളെയും കളിപിച്ചു ഇരുപ്പുണ്ട്. ഉച്ചക്ക് വീട്ടിലോട്ട് വരാത്തതിന്റെ കാരണം ഉമ്മ ചോദിക്കും എന്ന് വിചാരിച്ചെങ്കിലും ഉമ്മ എന്നെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. ഞാൻ കുളിച്ചു റെഡി ആയി വന്നപ്പോൾ ടേബിളിൽ ഫുഡ്‌ എടുത്ത് വെച്ചിട് ഉണ്ട് പക്ഷെ മെഹ്റിനെ അവിടെ ഒന്നും കണ്ടില്ല. ഞാൻ ഫുഡ്‌ കഴിച്ചു പിന്നെ മക്കളോട് കുറച്ച് സമയം ചിലവഴിച്ചു അവർ ഉറങ്ങിയപ്പോൾ ഉമ്മ അവരെ ഓരോരുത്തരെ ആയി റൂമിൽ കൊണ്ട് കിടത്തി. ഇളയ മോൻ എന്റെയും മെഹ്റിന്റെയും കൂടെ ആണ്‌ മൂത്ത മോനും മോളും ഉമ്മയുടെ കൂടെ ആണ്‌ കിടപ്പ്.

ഞാൻ റൂമിൽ ചെല്ലുമ്പോൾ മെഹ്റിൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി എന്നിട്ട് പറഞ്ഞോളു എന്നർത്ഥത്തിൽ

💬 Comments

View all comments