Chapter Title : ലക്കി ഡോണർ 5 [Danmee]
ചിന്തിച്ചത്.
" ഞാൻ എന്ത് പറഞ്ഞ അവളെ ഇങ്ങോട്ട് വിളിക്കുന്നത്...എന്ത് പറഞ്ഞാലും അവൾ വരുമെന്ന് തോന്നുന്നില്ല "
" നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് "
" മ്മ്മ്..... നീ ഇപ്പോൾ അവിടെ അടങ്ങി കിടക്ക് "
ടക്... ടക്... ടക്
കതകിൽ മുട്ടുന്ന ശബ്ദം കെട്ട് ഞാൻ ഡോർ തുറന്നു.ഖദർ മാമാ ആയിരുന്നു അത്.
" ആ മാമാ കേറി വാ "
മാമാ അകത്ത് കയറി. മേഹ്‌റിനെ നോക്കി ഒന്ന് ചിരിച്ചു അവളും തിരിച്ചു ചെറിയ പുഞ്ചിരി നൽകി.
" കുഞ്ഞിനെ എന്ന് കയ്യിൽ തരുമെന്നാടാ പറഞ്ഞത് "
" ചിലപ്പോൾ ഒരുമാസമെങ്കിലും കഴിയും "
" മ്മ്മ്...... മോൾക്ക് ഇപ്പോൾ ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ എല്ലാം ശെരി ആകും "
മേഹ്‌റിനെ നോക്കി മാമാ അത് പറഞ്ഞപ്പോൾ. അവൾ മമയോട് പറഞ്ഞു.
" ആസിയയെ കൂടെ കൊണ്ട് വന്നുടായിരുന്നോ.... അവൾ അവിടെ ഒറ്റക്ക് അല്ലെ "
" അവൾ അവിടെ ഇരിപ്പുണ്ട്....... ഞാൻ എന്ത് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല....... അത് പിന്നെ പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ "
മാമാ കുറച്ച് നേരം കൂടി അവിടെ ഇരുന്നു. അതിനിടക്ക് മെഹ്റിൻ ചെറുതായി ഒന്ന് മയങ്ങി. ഞാൻ മാമാ യുടെ കൂടെ റൂമിൽ നിന്നും ഇറങ്ങി. കാഫിറ്റിരിയൽ പോയി ഓരോ ചായ കുടിച്ചു.
മാമയുടെ കൂടെ ഐസിയു വിന് മുന്നിൽ എത്തുമ്പോൾ അവിടെ തുണിൽ തലചേർത്തിരിക്കുന്ന ആസിയയെ ആണ് കാണുന്നത്. ഞാൻ അവളുടെ അടുത്ത് തന്നെ ചെന്നിരുന്നു. ഞാൻ വന്നിരുന്നത് കണ്ട് അവൾ ഒന്ന് നിവർന്നിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം ഞാൻ അവളോട് ചോദിച്ചു.
" മേഹ്‌റിനെ റൂമിലേക്ക് മാറ്റിയായിരുന്നു "
" ഞാൻ അറിഞ്ഞു "
" അവൾക്ക് ഒന്ന് കാണണം എന്ന് പറഞ്ഞു "
" ആരെ "
" ആസിയയെ "
" എന്നെ അവൾക്ക് എങ്ങനെ അറിയാം "
" ഞാൻ പറഞ്ഞിട്ടുണ്ട്..... പിന്നെ ഉമ്മയും മറ്റും "
" എന്താ എന്നെ കുറിച്ച് പറഞ്ഞത്...... കുടുംബത്തിന്
💬 Comments
View all comments