0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 592

മനക്കേട് ഉണ്ടാക്കി  ഒളിച്ചോടി പോയവൾ എന്നോ? ""

" ഹേയ്  അങ്ങനെ ഒന്നും അല്ല..........  നീ വാ  റൂമിൽ വന്ന് ഒന്ന് ഫ്രഷ് ആകുക എങ്കിലും ചെയ്യ്.... എന്ത്‌ കോലമാടി ഇത് "

" ഞാൻ വരം....... ഇപ്പോൾ അല്ല  ....... ഞാനും ഷാഹിറും കൂടി........... "

അവളോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. കുറച്ച് നേരം അവിടെ ഇരുന്ന ശേഷം ഞാൻ റൂമിലേക്ക് പോയി. മെഹ്റിനോട്  സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു.

"ശില്പ ഡോക്ടർനെ ഒന്ന് ചെന്ന് കാണാൻ പറഞ്ഞു കേട്ടോ "

ഞാൻ മേഹ്‌റിനെ ഒന്ന് നോക്കിയ ശേഷം . ഡോക്ടർനെ കാണാൻ പോയി.

ഞാൻ ചെല്ലുമ്പോൾ ഡോക്ടർന്റെ ഒപി ടൈം കഴിഞ്ഞിരുന്നു.

" ഹാ  ആദിൽ വരൂ........ ഇരിക്കു "

ഞാൻ അവിടെ ഇരുന്നപ്പോൾ ഡോക്ടർന്റെ മുറിയിൽ ഉണ്ടായിരുന്ന ഒരു സിസ്റ്റർ റൂമിനു പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി.

" എന്ത ഡോക്ടർ "

ഡോക്ടർ എന്തിനാ വിളിപ്പിച്ചത് എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.

" ആദിൽ ഞാൻ പറഞ്ഞിരുന്നല്ലോ.  മെഹ്റിന്റെ  വയറിൽ ക്ഷതം ഉണ്ടായിരുന്നു...... വേറെ കുഴപ്പം ഒന്നും ഇല്ല... പക്ഷേ മെഹ്റിനു ഇനി ഒരു അമ്മ ആകാൻ സാധിക്കില്ല "

" അത് കുഴപ്പമില്ല  ഡോക്ടർ  നമ്മൾ  പ്രേസവം നിർത്താൻ തീരുമാനിച്ചിരുന്നു..... വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ..... കുഞ്ഞിന് ഇപ്പോൾ എങ്ങനെ ഉണ്ട് "

" കുഞ്ഞ്  ഇങ്ങുപ്പെറ്ററിൽ തന്നെ തുടരുന്നത് ആണ്‌ നല്ലത്."

" മേഹ്‌റിനെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ അതോ കുഞ്ഞിന്റെ കൂടെ  മാത്രമേ ഡിസ്ചാർജ്  ചെയ്യാൻ പറ്റു? "

" ഇല്ല .... നിങ്ങൾക്ക് വീട്ടിലേക്ക് പോകാം.... കുഞ്ഞിന്റെ കാര്യം ഞാൻ പിന്നീട് പറയാം "

" വീട്ടിൽ ഉമ്മഒക്കെ ടെൻഷൻ അടിച്ച് ഇരിക്കുവാ  അവളെ നേരിൽ കണ്ടാലേ അവർക്ക് സമാദാനം ആകു "

" പിന്നെ ആദിൽന്  പാത്ത് കുട്ടികൾ വേണം എന്ന്  മെഹ്റിനോട്‌ പറഞ്ഞിരുന്നോ "

" ഹേയ്  അത് ചുമ്മാ ഓരോന്ന് പറയുന്നത്  അല്ലെ...... അതൊക്കെ അവൾ 

💬 Comments

View all comments