0%

Chapter Title : ലക്കി ഡോണർ 5 [Danmee]

Author : danmee Read All Parts 1.3K

ഹാ ഈ പുകില് എല്ലാം കഴിഞ്ഞിട്ട് അവൾ നമ്മുടെ കൂടെ അല്ലെ വരാൻ പോണത് "

ഞങ്ങൾ പിന്നെയും എന്തെക്കെയോ സംസാരിച്ചു. പെട്ടെന്ന് അവൾ എന്തോ ആലോചിച്ചത് പോലെ പറഞ്ഞു.

" ഇക്ക...... ആസിയയുടെ  ഹസ്ബൻഡ്  ഇവിടെ അല്ലായിരുന്നോ  കിടന്നിരുന്നേ.... അവർ ഡിസ്ചാർജ് അയ...... എനിക്ക് അവളെ  ഒന്ന് കാണണം ആയിരുന്നു "

" നീ അത് ഇതുവരെ വിട്ടില്ലേ......... അവളുടെ കാര്യം കുറച്ച് കഷ്ട്ടം ആണ്."

" എന്ത് പാറ്റി "

" ഷഹീർന് അൽപ്പം സീരിയസ് ആണ്‌...... അവൾ ഐസിയു ന് മുന്നിൽ തന്നെ ഒറ്റ ഇരുപ്പാ...  "

" അള്ളാ.......... ഇക്ക കണ്ടായിരുന്നുന്നോ  "

" ഇല്ല മാമാ ആണ്‌ കേറി കാണുന്നത്  പുള്ളി ഒന്നും വിട്ട് പറയുന്നില്ല .........  അവൾ രണ്ട് ദിവസമായി  ഐസിയു വിന് മുന്നിൽ തന്നെ ആണ്‌ "

" അവർക്ക് റൂം  ഒന്നും റെഡി ആയില്ലേ..... "

" അത് അവനെ വെളിയിൽ എടുത്താൽ അല്ലെ കിട്ടൂ "

' ഇക്ക  അവളെ  ഇങ്ങോട്ട് ...... വിളിക്ക് ...... കാര്യങ്ങൾ അറിയാൻ മാമാ ഉണ്ടല്ലോ  അവിടെ..... എനിക്ക് അവളെ ഒന്ന് കാണുകയും ചെയ്യുമല്ലോ "

" നിനക്ക് അപ്പോഴും നിന്റെ കാര്യം  നടന്നാൽ മതി അല്ലെ? "

" അതല്ല....... രണ്ട് ദിവസമായി അവിടെ തന്നെ  നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ...... ഇടക്ക് ഒന്ന് ഫ്രഷ്ആകുകയൊക്കെ  ചെയ്യേണ്ടേ......ഹോസ്പിറ്റലിൽ പൊതുവായിട്ട് ഉള്ള  ഫ്രഷ് റൂം  യൂസ് ചെയ്യാൻ ഒരു അറപ്പ് തോന്നും.... പിന്നെ ഇങ്ങനെ ഒരു മാനസിക അവസ്ഥായിൽ അതിനെ

💬 Comments

View all comments