Chapter Title : ലക്കി ഡോണർ 5 [Danmee]
ഇറങ്ങി. ആ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
ഞാനും മെഹ്റിനും വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ നമ്മളെയും കാത്തിരിപ്പുണ്ടായിരുന്നു. ഷഹാനയെ അവളുടെ വാപ്പ വന്ന് കൂട്ടികൊണ്ട് പോയിരുന്നു. ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി. കുഞ്ഞിനെ കാര്യത്തിൽ ഉമ്മാക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഉമ്മയും അവളും ഞാൻ അവിടെ ഉണ്ടെന്ന് തന്നെ മറന്നപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. കുറച്ച് ദിവസം ആയില്ലേ ഓഫീസിൽ പോയിട്ട് അവിടെ എന്ത് അവസ്ഥ ആണെന്ന് അറിയാം എന്ന് കരുതി ഞാൻ എന്റെ ഓഫീസിലേക്ക് പോയി. വിചാരിച്ചത് പോലെ തന്നെ അവിടെ എല്ലാം താളം തെറ്റി കിടക്കുക ആയിരുന്നു.
നേരം ഇരിട്ടിതുടങ്ങിയിരുന്നു. മാമയുടെ കാൾ ആണ് ജോലി തിരക്കിൽ നിന്നും എന്റെ ശ്രെദ്ധ തിരിച്ചത്.
" ഹാലോ "
" നീ ഇപ്പോൾ എവിടെയാ "
" ഞാൻ എന്റെ ഓഫീസിൽ ഉണ്ട്. എന്താ മാമാ "
" നീ ഒന്ന് ഹോസ്പിറ്റലിലേക് വരുമോ "
" എന്ത് പറ്റി മാമാ "
" നീ വാ ഞാൻ നേരിട്ട് പറയാം "
എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലിൽ ഞാൻ ചെല്ലുമ്പോൾ മാമയുടെ മുഖത്ത് വലിയ ഭവ വെത്യാസം ഒന്നും കാണാത്തത് കൊണ്ട് ഞാൻ ആശ്വസിച്ചു. പക്ഷേ എന്നെ കണ്ടതും മാമാ വിഷമം അഭിനയിച്ചു. ഞാൻ അത് ശ്രെദ്ദിച്ചു.
" എന്താ മാമാ "
" ഡാ ഷഹീർ മരണ പെട്ടു "
" എന്താ!!!"
" കുറച്ച് നേരം ആയതെ ഉള്ളു
💬 Comments
View all comments