Chapter Title : ലക്കി ഡോണർ 6 [Danmee]
എന്ന് പറഞ്ഞല്ലേ നിങ്ങൾ ഇവിടെന്ന് ഇറങ്ങിയത് ... ആ നിങ്ങൾ ഉച്ചക്കെ തിരിച്ചു വരുമ്പോൾ തന്നെ ഊഹിച്ചുടെ ഹാ ഹാ "
ജ്യോതി ഇത്രയൊക്കെ പറഞ്ഞിട്ടും അച്ഛൻ തിരിച് ഒന്നും പറയാത്തത് അവൾ ശ്രദ്ധിച്ചു അവൾ രാമന്റെ അടുത്തേക്ക് ചെന്നു.
" എന്താ അച്ഛാ.... ഒരു ആലോചന...... ആ... താഴെ നിങ്ങളുടെ പഴയ ഒരു കുടുംബ കാരനെ കണ്ടിരുന്നു..... അവർ ഇവിടെ വന്നത് ആണോ...... എന്താ അച്ഛാ പ്രശ്നം "
" മോളെ ഞാൻ നിന്നോട് ഒരു കാര്യം പറയാം നീ അത് കേട്ടിട്ട് എന്തെന്നുവെച്ചാൽ തീരുമാനിക്ക് .... നിനക്ക് ഇഷ്ടമല്ലെങ്കിൽ എന്നോട് വേറൊന്നും ചോദിക്കരുത് അച്ഛന് വേറെ നിവിർത്തി ഇല്ലാത്തത് കൊണ്ട...... "
രാമൻ തറവാട്ടിൽ നടന്നതും അതിന് ശേഷം സുന്ദരേഷൻ പറഞ്ഞതും ജ്യോതിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ രാമനോട് ചോദിച്ചു.
" ഇതിൽ നമുക്ക് എന്താ ലാഭം.... ഞാൻ എന്റെ ജീവിതം കൊണ്ടല്ലേ കളിക്കേണ്ടത്...... സ്വത്തിന് എല്ലാവർക്കും തുല്ല്യ പങ്ക് അല്ലെ... അത് കേസ് നടത്തിയാലും കിട്ടില്ലേ"
" മോളെ അതെക്കെ ഒരുപാട് സമയം ആകില്ലേ...... നീ എന്താ പറഞ്ഞു വരുന്നത്..... നിനക്ക് "
" ഇന്ന് രാവിലെ തറവാട്ടിൽ പോകാൻ നേരം അച്ഛന്റെ മുഖത്ത് ഒരു വെട്ടം ഞാൻ കണ്ടായിരുന്നു വർഷങ്ങൾ ആയി ഞാൻ കാണാതിരുന്ന ഒരു ചിരി.... ഇന്ന് ചിലപ്പോൾ സ്വത്ത് ഭാഗം വെക്കുമെന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു അല്ലെ.... ഞാനും അത് ആഗ്രഹിച്ചിരുന്നു...ഇപ്പോൾ നല്ല ടൈറ്റ്ഇൽ ആണ്...... ആക്ടിങ് അല്ലെ അല്ലെങ്കിലും കല്യാണത്തിന് ഒന്നും എനിക്ക് താല്പര്യം ഇല്ല..... പക്ഷെ നമുക്ക് എന്ത് ലാഭം ആണ് ഇതിൽ നിന്നും ഉണ്ടാവുന്നത് എന്ന് എനിക്ക് അറിയണം.... അവരോട് ഞാൻ സംസാരിക്കാനോ അതോ അച്ഛൻ തന്നെ കൈകാര്യം ചെയ്യുമോ? "
ജ്യോതിയുടെ ചില നിബന്ധനയുടെ അടിസ്ഥാനത്തിൽ അവളും സുന്ദരേഷന്റെ മകൻ രാഹുലും ആയുള്ള വിവാഹം തറവാട്ടിൽ രാഘവൻ മാഷിന്റെ മുന്നിൽ വെച്ച് നടന്നു. ആ നാടക കല്യാണത്തിൽ ജ്യോതി ഒരു ഓറഞ്ച് സാരി ആയിരുന്നു ചുറ്റിയിരുന്നത്. അന്ന് അവൾ ഒരു ദേവതയെ പോലെ
💬 Comments
View all comments