0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 638

ആണ്‌ കതിർ മണ്ഡപത്തിൽ വന്നത്. ടോപ്പിലും  പന്റിലും മാത്രം അവളെ  കണ്ട  ഗംഗക്ക്  അവളെ തന്നെ മരുമകൾ  ആക്കിയാലോ എന്ന് തോന്നി. നിർമലക്ക് സ്വന്തം മകളുടെ സ്വാന്ദര്യത്തിൽ അഭിമാനം തോന്നി.

രാഘവൻ മാഷിനെ കബിളിപ്പിക്കാൻ ആദ്യ രാത്രിയും  തറവാട്ടിൽ തന്നെ ആയിരുന്നു  ഒരുക്കിയിരുന്നത്.  രാത്രി അവളെ  മറ്റ് സ്ത്രീ കൾ  എല്ലാവരും കൂടി മണിയറയിലേക്ക് തള്ളി വിട്ടു. മുറിയിൽ കയറിയ ജ്യോതി തിരിഞ്ഞു നിന്ന് വാതിൽ  അടച്ചു കുട്ടിയിട്ട ശേഷം  തലയിലെ വിഗ്ഗും പുവും എല്ലാം കൂടി പറിച്ചെടുത്തു. കാട്ടിലിലേക്ക് കയറി  എന്നിട്ട്  രാഹുലിനെ നോക്കി പറഞ്ഞു.

" കല്യാണം ആണ്‌.... നാടകം ആണ്‌.... മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിക്കണം  എല്ലാം  ശെരി തന്നെ  ..... പക്ഷെ നിന്റെ കൈ  എങ്ങാനും  എന്റെ  ദേഹത്ത്  തൊട്ടാൽ!!!"

രാഹുൽ  അവളോട് ഒന്നും പറയാതെ  ഒരു തലയണി എടുത്തു അപ്പുറത് ഉള്ള  സോഫയിലേക്ക് ചെന്നിരുന്നു.

അവരുടെ നാടകത്തിനു ഭാഗം ആകാത്ത മറ്റ് കുടുംബക്കാരുടെയും രാഘവൻ മാഷിന്റെയും  മുന്നിൽ  അവർ  ഭാര്യ ഭർത്താക്കന്മാരെ പോലെ അഭിനയിച്ചു.

ഒരുനാൾ  അത്‌ സംഭവിച്ചു .  രാഘവൻ മാഷ്  ഇഹലോകവാസം  വെടിഞ്ഞു. അദ്ദേഹത്തിന്റെ  ചിത കത്തിതീരും  മുൻപ് തന്നെ  അവർ  വക്കിലിനെ  തറവാട്ടിലേക്ക്  വിളിച്ചു വരുത്തി. പക്ഷെ  വക്കിൽ പ്രമാണം വായിച്ചു കഴിഞ്ഞപ്പോൾ  എല്ലാവരും  ഒരുപോലെ  ഞെട്ടി

ജ്യോതിക്കും  രാഹുലിനും  ജനിക്കാൻ പോകുന്ന  കുഞ്ഞിന്റെ പേർക്കാണ് രാഘവൻ മാഷ് സ്വത്തുക്കൾ  എഴുതി വെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ടു വയസ് ആകുന്നത് വരെ  നടത്തിപ്പ്‌ അവകാശം  ജ്യോതിക്കും  രാഹുലിനും...

" ശേ  ഇനി ഇപ്പോൾ  എന്താ  ചെയ്യുക..... കള്ള  കിളവൻ പണി പറ്റിച്ചല്ലോ.... നടത്തിപ്പ്‌ അവകാശം കിട്ടിയെങ്കിലും  ജനിക്കാത്ത ഒരാളുടെ പേരിൽ സ്വത്ത്‌ എഴുതി വെച്ചത് കൊണ്ട്  ഒന്നും  വിക്കാൻ  പറ്റില്ല .... അല്ലെങ്കിൽ  കുഞ്ഞു ജനിച്ചു  പതിനെട്ടു വർഷം കാത്തിരിക്കണം.......  അത്രയും  നാൾ  നമുക്ക്  മറ്റുള്ളവരെ  കബിളിപ്പിക്കാൻ പറ്റില്ല..... എന്നാലും  ഈ  കിളവൻ  എന്തിനാ  ഇങ്ങനെ ചെയ്തത് "

" ഒന്നുകിൽ  പുള്ളിക്ക്  നമ്മുടെ നാടകം  മുഴുവൻ  മനസിലായി..... അല്ലെങ്കിൽ  ആയൽ  നമ്മളെ  ഒരുമിപ്പിക്കാൻ ഒരു അവസാന ശ്രെമം നടത്തി.... അടുത്ത 

💬 Comments

View all comments